ശ്രീനഗർ: ജമ്മുകാശ്മീരിലെ രജൗരിയില്‍ ‘അജ്ഞാത രോഗം’ ബാധിച്ച് 16 പേർ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.രജൗരി ജില്ലയിലെ ബുദാല്‍ ഗ്രാമത്തില്‍ ആറാഴ്ചയ്ക്കിടെ 16 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സമിതിയെ നയിക്കുന്നതെന്നാണ് വിവരം.
ഇതുകൂടാതെ കൃഷി, കെമിക്കല്‍സ്, ജലം, മൃഗക്ഷേമം, ഭക്ഷ്യ സുരക്ഷ, ഫോറൻസിക് വിദഗ്ധരും സംഘത്തിലുണ്ട്.കേന്ദ്ര സംഘം ഞായറാഴ്ച പ്രദേശിക ഭരണകൂടവുമായി സഹകരിച്ച് അടിയന്തര സഹായം നല്‍കും. സ്ഥിതിഗതികള്‍ മനസിലാക്കാനും മരണകാരണങ്ങള്‍ കണ്ടെത്താനും രാജ്യത്തെ ചില പ്രശസ്തമായ സ്ഥാപനങ്ങളില്‍ വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്. കടുത്ത പനി, തലചുറ്റല്‍, ബോധക്ഷയം എന്നിവയുണ്ടെന്ന് പറഞ്ഞാണ് രോഗികള്‍ ആശുപത്രിയില്‍ എത്തുന്നത്.ആശുപത്രിയിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവർ മരിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2024 ഡിസംബറില്‍ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് അസുഖം ബാധിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ അഞ്ച് പേർ മരിക്കുകയും ചെയ്തു. ഡിസംബർ 12 മറ്റൊരു കുടുംബത്തിലെ ഒമ്ബത് പേർക്ക് അസുഖം ബാധിച്ചിരുന്നു.ഇതില്‍ മൂന്ന് പേർ മരിച്ചു. 1.5 മീറ്രറിനുള്ളിലാണ് മരണങ്ങളുണ്ടായ മൂന്ന് വീടുകളും ഉള്ളത്. പകർച്ചവ്യാധി, മറ്റ് ബാക്ടീരിയ, ഫംഗസ് ബാധ എന്നിവ മരണകാരണം അല്ലെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജമ്മുകാശ്മീർ സർക്കാർ അറിയിച്ചിരുന്നു.