കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്ത് ഭൂചലനം സംബന്ധിച്ച വിവരങ്ങള്‍ അളക്കാനാവശ്യമായ ഭൂകമ്പമാപിനി സ്ഥാപിച്ചു. വര്‍ഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് തമിഴ്‌നാട് നടപ്പാക്കിയത്.
അണക്കെട്ട് പ്രദേശത്ത് വിവിധ ഭാഗങ്ങളില്‍ ഭൂചലനത്തിന്റെ തോത് അളക്കാന്‍ സീസ്‌മോ ഗ്രാഫും ഭൂചലനം മൂലം അണക്കെട്ടിന് സ്ഥാനഭ്രംശമോ വളവോ ചരിവോ ഉണ്ടോയെന്ന് പരിശോധിക്കാന്‍ ആക്‌സിലറോ ഗ്രാഫുമാണ് സ്ഥാപിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുമായി ബന്ധപ്പെട്ട ജോലികള്‍ ഇന്ന് പൂര്‍ത്തിയാകുമെന്നാണ് തമിഴ്‌നാട് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന് കീഴിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക്ക് ആന്റ് ഇന്റസ്ട്രിയല്‍ റിസേര്‍ച്ചിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ജോലി ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയെങ്കിലും ഇവയുടെ പ്രവര്‍ത്തനം അടക്കം പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്.
അണക്കെട്ടിന്റെ
മുകള്‍ ഭാഗത്തും ഗ്യാലറിക്കുള്ളിലുമാണ് ആക്‌സിലറോ ഗ്രാഫുകള്‍ സ്ഥാപിക്കുന്നത്. ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ 99.95 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്.