തിരുവനന്തപുരം കരമന കളിയിക്കാവിള റൂട്ടിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

നേമം : കരമന-കളിയിക്കാവിള പാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വെള്ളായണി കീര്‍ത്തി നഗര്‍ തിരുവോണത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കരമന കാലടി സ്വദേശി മണികണ്ഠന്‍ (34) ആണ് മരിച്ചത്. നേമം യു.പി. സ്‌കൂളിന് സമീപത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. നേമത്ത് തണ്ണിമത്തന്‍ വില്‍പ്പന നടത്തുന്ന കടയിലെ ജീവനക്കാരനാണ്.

Advertisements

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടില്‍ പോകുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍പ്പെട്ട മണികണ്ഠന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി തത്ക്ഷണം മരിച്ചത്. തമ്പാനൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്ന വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് ഇടിച്ചത്. അവിവാഹിതനാണ് മണികണ്ഠന്‍. അച്ഛന്‍ : പരേതനായ ഹരികുമാര്‍. അമ്മ : ശൈലജ. സഹോദരി : ലക്ഷ്മി. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍. നേമം പോലീസ് കേസ്സെടുത്തു.

Hot Topics

Related Articles