തന്മയയ്ക്ക് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം ; ദയവു ചെയ്ത് അതിന്റെ സന്തോഷം ഇല്ലാതാക്കരുത് ; പ്രതികരണവുമായി മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ന്യൂസ് ഡെസ്ക് : ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മാളികപ്പുറം സിനിമയില്‍ അഭിനയിച്ച ദേവനന്ദയ്ക്ക് നല്‍കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.നിരവധി പേരാണ് ദേവനന്ദയ്ക്ക് പിന്തുണയുമായി എത്തിയത്. ഇപ്പോള്‍ വിവാദത്തില്‍ പ്രതികരണവുമായി മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത് എന്നാണ് അഭിലാഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്, ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ, ബാല താരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ് ദയവ് ചെയ്തു ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്”, അഭിലാഷ് പിള്ള കുറിച്ചു.

മാളികപ്പുറം സിനിമയില്‍ കല്ലു എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. ചിത്രത്തില്‍ പ്രധാന വേഷമായിരുന്നു ദേവനന്ദയ്ക്ക്. സനല്‍ കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള (പെണ്‍) പുരസ്കാരം ലഭിച്ചത്.

Hot Topics

Related Articles