താനൂർ ബോട്ട് ദുരന്തം: ഇരുനിലയുള്ള ബോട്ട് മറിഞ്ഞത് തലകീഴായി ; മരണ സംഖ്യ 21 ആയി ; മരിച്ചവരിൽ 6 കുട്ടികളും

മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ മരണ സംഖ്യ 21 ആയി. മരിച്ചവരിൽ 6 കുട്ടികളും. ഇരുനിലയുള്ള ബോട്ട് മറിഞ്ഞത് തലകീഴായി മറിയുകയായിരുന്നു. ബോട്ട് ചെളിയിൽ പുതഞ്ഞു കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. കരയിൽ നിന്നും ഏകദേശം നാനൂറു മീറ്റർ അകലെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ജെൽസിയ ജാബിർ സഫ്ല (ഏഴ്), അഫ്ലാഹ് (7), ഹസ്ന (18), ഫാത്തിമ മിൻഹ കെ.പി (12), സിദ്ദിഖ് (35) എന്നിവരെയാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞത്.

Advertisements

ബോട്ട് വെട്ടി പൊളിച്ചു എടുത്താലേ കൂടുതൽ ആളുകൾ ബോട്ടിൽ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് അറിയാൻ സാധിക്കൂ. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് അപകടം ഉണ്ടായത് . ഏകദേശം നാൽപതോളം ആളുകൾ ബോട്ടിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നും പ്രദേശവാസികൾ പറയുന്നുർ.

ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.