താനൂർ ബോട്ട് അപകടം :പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഉപരാഷ്ട്രപതിയും ബോട്ടപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി;കുന്നുമ്മല്‍ കുടുംബത്തിന് നഷ്ടമായത് 14ജീവനുകൾ

തിരൂര്‍: മലപ്പുറം താനൂരിലുണ്ടായ ബോട്ട് ദുരന്തത്തില്‍ മരണസംഖ്യ 22 ആയി . അപകടത്തില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള 14 പേര്‍ ദാരുണമായി മരിച്ച വാര്‍ത്ത നാടിനെ കണ്ണീരിലാഴ്ത്തി. ഒരു കുട്ടി അത്യാസന്ന നിലയിലുമാണ്. പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ കുടുംബത്തിലെ ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മു (42) മകന്‍ ജറീര്‍ (12) മകള്‍ ജന്ന (8), സൈതലവിയുടെ ഭാര്യ സീനത്ത് (43) മക്കളായ അസ്ന (18 ), ഷംന (16) സഫ്‌ല (13 ), ഫിദദില്‍ന (8) സഹോദരി നുസ്റത്ത് (35), മകള്‍ ആയിഷ മെഹ്രിന്‍ (ഒന്നര), സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27) ഷഹറ (8) ഫാത്തിമ റിഷിദ (7) നൈറ ഫാത്തിമ (8മാസം) എന്നിവരാണ് മരിച്ചത്.

Advertisements

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഉപരാഷ്ട്രപതിയും ബോട്ടപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സംസ്ഥാനത്ത് ദുഃഖാചാരണം പ്രഖ്യാപിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലപ്പുറം പരപ്പനങ്ങാടി താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. വിനോദയാത്രാ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കം മരിച്ചവരില്‍പെടുന്നു. ഒരു പൊലീസുകാരനും മരിച്ചതായാണ് ലഭിക്കുന്ന വിവരം. ഇരുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

തീരത്ത് നിന്ന് അവസാന ട്രിപ്പിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ആറുമണി വരെയാണ് ബോട്ട് സര്‍വീസിന് അനുമതിയുണ്ടായിരുന്നതെങ്കിലും അത് ലംഘിച്ചാണ് ഏഴുമണിക്ക് സര്‍വീസ് നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. അപകട ശേഷം വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി.

നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചെറുതോണികളിലായിരുന്നു ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബോട്ട് തലകീഴായി മറിഞ്ഞതും ചെളി നിറഞ്ഞ ഭാഗത്തായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അപകടവിവരമറിഞ്ഞ് സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയതും പ്രശ്നം സൃഷ്ടിച്ചു . തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്ന ബോട്ട് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഉയര്‍ത്താനായത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.