താനൂര്‍ ബോട്ടപകടം; അപകടസ്ഥലം
യുവജന കമ്മീഷന്‍ ചെയര്‍മാന്‍ സന്ദര്‍ശിച്ചു

താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ട സ്ഥലം യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ സന്ദര്‍ശിച്ചു. മരണപ്പെട്ടവരേയും പരുക്കേറ്റവരേയും പ്രവേശിപ്പിച്ചിരിക്കുന്ന തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും,താനൂര്‍ അജ്‌നോറ(ദയ) ആശുപത്രിയിലും എത്തിയ ശേഷം അപകടത്തില്‍പ്പെട്ടവരുടെ വീടും സന്ദര്‍ശിച്ചു.
കുഞ്ഞു മക്കളുടെ ചേതനയറ്റ ശരീരം നേരില്‍ കാണേണ്ടി വന്നത് ഏറെ വേദനയാണ്. ഏറ്റവും ഉറ്റവരെ നഷ്ടപ്പെട്ട പ്രിയ സഹോദരങ്ങളുടെ ദുഃഖത്തില്‍ ഒപ്പം ചേരുന്നു.
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ കഠിനപ്രയത്നം ചെയ്ത പ്രദേശവാസികള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നന്ദി അറിയിക്കുന്നതായും യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.