ബെയ്ജിംങ്: തായ്‌വാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡെമോക്രാറ്റിക്ക് പ്രോഗസീനവ് പാര്‍ട്ടി അധികാരം നിലനിറുത്തി. അമേരിക്കൻ അനുകൂലി ലായ് ചിങ് തെ പ്രസിഡന്റാകും. തായ്‌വാനിലെ പ്രധാന പ്രതിപക്ഷമായ കുമിന്താങ്ങ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹു യു ഇഹ് തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ചു. ചൈനീസ് വിരുദ്ധ നിലപാടുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടി മൂന്നാംതവണയാണ് അധികാരത്തിലെത്തുന്നത്. ചൈനയുമായി വീണ്ടും കൂട്ടിച്ചേര്‍ക്കുമെന്ന ഭീഷണികള്‍ക്കിടയിലാണ് തായ്‌വാനില്‍ തിരഞ്ഞെടുപ്പ് നടന്നത്. തായ്‌വാൻ ജനത ജനാധിപത്യത്തെ എത്രമാത്രം വിലമതിക്കുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് ലായ് ചിങ് തെ പറഞ്ഞു. ലോകത്തിലെ ജനാധിപത്യ രാജ്യങ്ങള്‍ക്കൊപ്പം ഞങ്ങള്‍ തുടര്‍ന്നും നില്‍ക്കുമെന്നം അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ബാഹ്യശക്തികളടെ ശ്രമങ്ങളെ തായ്‌വാൻ ജനത വിജയകരമായി ചെറുത്തുവെന്നും ചൈനയെ പരിഹസിച്ച് ലായ് ചിങ് തെ പറഞ്ഞു. അമേരിക്കയെ അനുകൂലിക്കുന്ന ഡെമോക്രാറ്റിക്ക് പ്രോഗസീവ് പാര്‍ട്ടിയും ചൈന അനുകൂല കുമിന്താങ് പാര്‍ട്ടിയും സന്തുലിത സമീപനമുള്ള തായ്‌വാൻ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മില്‍ ത്രികോണ മത്സരമാണ് ഇത്തവണ നടന്നത്. ലായ് ചിങ്തെ അധികാരത്തിലെത്തുന്നതോടെ ചൈനീസ് ആക്രമണം തടയാൻ സൈനിക സന്നാഹങ്ങള്‍ ബലപ്പെടുത്തും. ഇതിന് അമേരിക്കയുടെ സഹായവും തായ്‌വാന് ലഭിക്കും. ഇതോടെ നിലവിലുള്ള ചൈന – തായ്‌വാൻ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാനാണ് സാദ്ധ്യത.