തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിൽ പൂക്കളം ഒരുക്കി ഓണാഘോഷം

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജിലെ അധ്യാപക-അനധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കി ഓണം ആഘോഷിച്ചു.  വയനാട് പ്രകൃതി  ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷം നടത്തിയ ഓണാഘോഷം പ്രിന്‍സിപ്പൽ ഡോ. ആര്‍.അനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പൽ കെ.പി.ബീനമോള്‍ അധ്യക്ഷത വഹിച്ചു.  ഇംഗ്ലീഷ് വിഭാഗം മേധാവി കെ.എസ്. ഇന്ദു, ജൂനിയര്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് കെ.കെ.ഹരിലാല്‍, ഡോ. എം.എസ്. ആരതി, പി.ടി. ദേവരാജന്‍, ഡോ. കെ.ടി.അബ്ദുസമദ്, ഡോ.അപര്‍ണ എസ്. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അധ്യാപകരുടേയും അനധ്യാപകരുടേയും വിവിധ കലാപരിപാടികളും അരങ്ങേറി.

Advertisements

Hot Topics

Related Articles