കോട്ടയം : താഴത്തങ്ങാടി മത്സര വള്ളംകളിയിൽ നടു ഭാഗം ചുണ്ടനൊപ്പം തുഴയെറിയാൻ കോട്ടയത്തിൻ്റെ ടോണിച്ചായനും. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടൻ്റെ ഭാഗമായാണ് അച്ചായൻസ് ജുവലറി എം ഡി ടോണി വർക്കിച്ചൻ താഴത്തങ്ങാടിയിൽ ഇറങ്ങുന്നത്. നെഹ്റു ട്രോഫിയിൽ മൂന്നാം സ്ഥാനം നേടിയ നടുഭാഗം ചുണ്ടൻ ഇക്കുറി താഴത്തങ്ങാടിയിൽ നിന്നും കപ്പുമായി കര കയറാനാണ് എത്തുന്നത്. വള്ളത്തിൻ്റെ പരിശീലന തുഴച്ചിലിൽ ആവേശത്തോടെ ടോണിച്ചായനും പങ്കെടുത്തിരുന്നു. ശനിയാഴ്ച നടക്കുന്ന മത്സര വള്ളംകളിയിൽ നടുഭാഗത്തിനൊപ്പം അച്ചായൻ താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ ഇറങ്ങും.
Advertisements