കോട്ടയം : താഴത്തങ്ങാടി ഗുരുദേവ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് തുടക്കമാവും. ഇന്ന് മുതൽ 18 വരെയാണ് ഉത്സവം. ഉച്ചയ്ക്ക് 12 ന് വിശേഷാൽ പൂജ , ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് 7.30 ന് നാടൻ പാട്ട്. ജനുവരി 17 ബുധനാഴ്ച രാവിലെ 8 ന് കാവടി ഘോഷയാത്ര പാറപ്പാടം ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. വൈകിട്ട് 6.40 ന് പൂമൂടൽ. ഏഴിന് തിരുവാതിര , തുടർന്ന് താന്ത്രിയ മേഖലയിൽ 50 വർഷം പൂർത്തിയാക്കിയ കുമരകം എം എൻ ഗോപാലൻ തന്ത്രിയെ ആദരിക്കും. മന്ത്രി വി.എൻ വാസവൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനെ ആദരിക്കും. വൈകിട്ട് എട്ടിന് ഡാൻസും , ഭജനയും നടക്കും. ജനുവരി 18 വ്യാഴാഴ്ച രാവിലെ 8 ന് പന്തീരടി പൂജയും സ്വർണക്കാവടി പ്രദക്ഷിണവും നടക്കും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് 7.30 ന് ഗാനമേള.