‘ല ഈബ്’ ; 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയാണ് ഭാഗ്യചിഹ്നം പുറത്തിറക്കിയിരിക്കുന്നത്. ‘ല ഈബ്’ എന്നാണ് ഭാഗ്യ ചിഹ്നത്തിന്റെ പേര്.’പ്രതിഭാധനനായ കളിക്കാരന്‍’ എന്ന അര്‍ത്ഥം വരുന്ന വാക്കാണിത്.

Advertisements

ലോകകപ്പ് ഫുട്‌ബോളിന്റെ ഫിക്‌സര്‍ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങിന് മുന്നോടിയായാണ് ഫിഫ ഭാഗ്യചിഹ്നം പുറത്തിറക്കിയത്.അറബി വേഷത്തില്‍ പന്തുതട്ടുന്ന രൂപത്തിലാണ് ഭാഗ്യചിഹ്നം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

Hot Topics

Related Articles