ബന്ധുവിനെ കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ; അറസ്റ്റിലായത് വലിയകാവ് സ്വദേശി

പത്തനംതിട്ട : കഠിന ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ഒരാളെ റാന്നി പോലീസ് പിടികൂടി. ഈമാസം 19 ന് രാത്രി 9 മണിക്ക് റാന്നി അങ്ങാടി വലിയകാവ് ഓലിക്കൽ പടിയിലാണ് കേസിന് ആസ്പദമായ സംഭവം. അങ്ങാടി വലിയകാവ് ചരിവുപുരയിടത്തിൽ സനീഷ് (38) ആണ് അറസ്റ്റിലായത്.

Advertisements

പ്രതിയുടെ ബന്ധുവിനെ ഈ കേസിൽ പരിക്കുപറ്റിയ അങ്ങാടി വലിയകാവ് കാലായിൽ വീട്ടിൽ ഷിബു ഫിലിപ്പ്(39) നേരത്തെ ദേഹോപദ്രവം ഏൽപ്പിച്ചതിലുള്ള മുൻവിരോധം നിമിത്തം പ്രതി കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മൂക്കിന്റെ ഭാഗത്തും താടിയിലും ചെവിയിലും അസ്ഥികൾക്ക് പൊട്ടലും മുറിവുമുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താഴെ വീണ ഷിബുവിന്റെ നെഞ്ചിൽ പ്രതി ചവുട്ടുകയും ചെയ്തതായാണ് കേസ്.തുടർന്ന് അന്വേഷണം വ്യാപിപ്പിച്ച പൊലീസ് മണ്ണാറത്തറയിൽ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. റാന്നി പോലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ സായി സേനൻ, സി പി ഓ മാരായ ഉണ്ണികൃഷ്ണൻ, ശ്രീജിത്ത്, സുധീർ ബി എസ് എന്നിവരാണുണ്ടായിരുന്നത്.

Hot Topics

Related Articles