കട്ടപ്പന : തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിരവധി മോഷണ കേസ്സുകളിൽ പ്രതിയായ തൃശൂർ സ്വദേശിയെ ഭാര്യ വീട്ടിൽ നിന്നും കട്ടപ്പന പൊലീസ് പിടികൂടി. കട്ടപ്പന ഡിവൈഎസ്.പി.യുടെ നേതൃത്വ ത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇടുക്കി കമ്പംമെട്ട് കൂട്ടർ ഈറ്റക്കാനത്തുള്ള ചെരുവിള പുത്തൻ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന തൃശൂരിലെ കുപ്രസിദ്ധ മോഷ്ടാവ് ഷാജിയെയാണ് കട്ടപ്പന ഡിവൈഎസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാളെ കട്ടപ്പനയിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടി തൃശ്ശൂർ ജില്ലയിലെ പീച്ചി പൊലീസിന് കൈമാറി . ഇടുക്കി ജില്ലയിലെ നെടുംകണ്ടം പൊലീസ് സ്റ്റേഷനിൽ മോഷണ കേസിൽ പ്രതിയാണ് ഇയാൾ. കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിലും ഇയാൾ പ്രതിയാണ്. തൃശ്ശൂർ പാലക്കട് ജില്ലകളിൽ നിരവധി മോഷണ കേസ്സുകളിൽ സംശയിക്കപ്പെടുന്ന ആൾ കൂടിയാണ് ഇയാൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃശ്ശൂർ ചുവന്ന മണ്ണ് ഭാഗത്തുള്ള ബിവറേജ് ഔട്ട്ലെറ്റ് കുത്തി തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസ്സിൽ തെളിവ് ലഭിച്ചതിനെ തുടർന്ന് ഇയാളെ അന്വേഷിക്കുന്ന വിവരം കട്ടപ്പന ഡിവൈ എസ് പി നിഷാദ് മോനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് സംഘം നിരീക്ഷിച്ചു വരുകയായിരുന്നു. ഇതേ തുടർന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ ഉള്ള പ്രത്യക അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
തുടർന്ന് തൃശ്ശൂർ പൊലീസിന് കൈമാറുകയുമായിരുന്നു അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ , എസ്.ഐ സജിമോൻ ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ ജോബിൻ ജോസ് , ടോണി ജോൺ , വി കെ അനീഷ് എന്നീവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.