തിടനാട് : മോഷണം പിടിച്ചുപറി ഉൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ രണ്ടു പേരെ പൊലീസ് സംഘം പിടികൂടി. ഈരാറ്റുപേട്ട മന്ദംകുന്ന് പുത്തന്‍പുരക്കല്‍ അഫ്സല്‍ ഹക്കീം (23) ഈരാറ്റുപേട്ട കൊട്ടുകാപള്ളി നടയ്ക്കല്‍ മുളന്താനം വീട്ടില്‍ മനാഫ് ( പുഞ്ചിരി മനാഫ് – 27 ) എന്നിവരെയാണ് തിടനാട് പൊലീസ് അറസ്റ്റ് ചെയ്ത്.
അടിപിടി, ഭവനഭേദനം കൊലപാതകശ്രമം എന്നീ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ട പ്രതികളാണ് ഇരുവരും. ഇത് അടക്കം വിവിധ കേസുകൾ കോടതിയിൽ ഇരുവർക്കും എതിരെ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏതാനും ദിവസങ്ങളായി തിടനാട് സ്റ്റേഷൻ പരിധിയില്‍ ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല പറിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതികളെ കണ്ടെത്തിയത്.
ഇതടക്കം വിവിധ സാമൂഹ്യ വിരുധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട് വന്നിരുന്നവരാണ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തത് സജീവ് ചെറിയാന്‍, ഷിബു ,എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്. ജില്ലാ പോലീസ് മേധാവി ഡി. ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്.