കട്ടപ്പനയിൽ വസ്ത്ര സ്ഥാപനത്തിനു മുന്നിലെ ഇരുചക്രവാഹനം മോഷ്ടിച്ച പ്രതി പിടിയിൽ ;പിടിലായത് പെട്രോളിംഗിനിടെ

കട്ടപ്പന:പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിനു മുൻപിലെ ഇരുചക്രവാഹനം മോഷണം, പ്രതി പിടിയിൽ

Advertisements

കഴിഞ്ഞ 26ന് കട്ടപ്പനയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഗായത്രി ടെക്സ്റ്റൈൽസിനു മുൻപിൽ ഇരുന്ന ഇരുചക്ര വാഹനമാണ് പ്രതി പട്ടാപകൽ മോഷ്ടിച്ചു കടന്നു കളഞ്ഞത്.സി സി . ടി വി യുടെ സഹായത്തോടെ പ്രതിയെപ്പറ്റി അന്വേഷണം നടത്തി വരികയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ കട്ടപ്പന ഡിവൈഎസ്പി വി. എ നിഷാദ് മോന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മുരിക്കാശ്ശേരി എസ് ഐ . സാബു തോമസ് എ എസ് ഐമാരായ
ഡെജി പി വർഗീസ്, ചന്ദ്രൻ എം , സിപിഓ സോമിമാർക്കോസ് എന്നിവരുടെ സഹായത്തോടുകൂടി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചെമ്പകപ്പാറ പെരുഞ്ചാം കുട്ടിയിൽ നിന്നും ആണ് പ്രതിയായ കളത്തിപ്പറമ്പിൽ പെരുഞ്ചം കുട്ടിയിൽ സുനിൽ രാഘവൻനെ ( 42) കസ്റ്റഡിയിലെടുത്തത്.

പ്രതി ഓടിച്ചു വന്ന വാഹനം മുരിക്കാശ്ശേരി പോലീസ് സംഘം പെട്രോളിംഗിനിടെ കൈ കാണിച്ചിട്ട് നിർത്താതെ പോയി.ഈ വാഹനത്തെ അതി സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

അന്വേഷണ സംഘത്തിൽ ഐ പി വിശാൽ ജോൺസൺ എസ് ഐ സജിമോൻ ജോസഫ് എസ് സി പി ഓ സിനോജ് പി .ജെ സി പി ഓ അനീഷ് വി കെ എന്നിവരാണ് ഉണ്ടായിരുന്നത്
പ്രതികൂടുതൽ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നുള്ളത് തുടർന്ന് അന്വേഷിക്കുമെന്ന് ഡി വൈ എസ് പി പറഞ്ഞു

Hot Topics

Related Articles