20 വര്‍ഷം ജോലി ചെയ്തിരുന്ന തുണിക്കടയിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങൾ മോഷ്ടിച്ചു ;പരാതി നല്‍‌കിയപ്പോൾ ഉടമകള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്നു പരാതി ;അവസാനം കുറ്റസമ്മതം

തലയോലപ്പറമ്പ് :ആന്റണീസ് ഫാഷന്‍സിന്റെ തലയോലപ്പറമ്പ് ഷോപ്പിലെ 4 ജീവനക്കാര്‍ ചേർന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തുണിത്തരങ്ങൾ മോഷ്ടിച്ചതായി കാണിച്ച് ഉടമ തൊഴിലാളികൾ കെ എതിരെ പരാതി നല്‍‌കി.

Advertisements

കഴിഞ്ഞ 20 വര്‍ഷക്കാലമായി ഷോപ്പില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഉടമയറിയാതെ വസ്ത്രങ്ങള്‍ കടത്തിയത് മൂലം ലക്ഷങ്ങളുടെ നഷടം സംഭവിച്ചതായാണ്‌ കോട്ടയം എസ്.പിക്ക് ഉടമകള്‍ നല്‍‌കിയ പരാതിയില്‍ പരാമര്‍ശിക്കുന്നത്. പുതുതായി ജോലിക്കെത്തിയ ഒരു ജീവനക്കാരനാണ്‌ മോഷണം സംബന്ധിച്ച വിവരങ്ങള്‍ ഉടമയെ അറിയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടമകള്‍ ആരോപണ വിധേയരായ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍‌കുമെന്നായപ്പോള്‍ ഉടമകള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്നതുള്‍പ്പെടെ പരാതിയുമായി ജീവനക്കാര്‍ രംഗത്തെത്തി. ഇതേസമയം സി.സി.ടി.വി വീഡിയോ തെളിവുകളുമായി ഉടമകള്‍ നടത്തിയ അന്വേഷണത്തില്‍ എതാനും തിരിമറികള്‍ ജീവനക്കാര്‍ സമ്മതിക്കുകയുണ്ടായി.

ഇവയില്‍ എതാനും വസ്തുക്കള്‍ ജീവനക്കാരില്‍ നിന്നും പോലീസ് കണ്ടെത്തിയതായി ഉടമകള്‍ പറയുന്നു. 1989 മുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള കുറവിലങ്ങാട് ഉള്‍പ്പെടെ വസ്ത്ര സ്ഥാപനങ്ങളുള്ള ആന്റണീസ് ഫാഷന്‍സില്‍ ഇത്തരത്തില്‍ നടന്ന തിരിമറികളില്‍ മറ്റ് വ്യാപാരികളും ആശങ്കയിലാണ്‌.

Hot Topics

Related Articles