നെടുങ്കണ്ടം :വീട്ടമ്മയുടെ കഴുത്തിൽ കത്തി വെച്ച് മാല പൊട്ടിച്ച പ്രതി പിടിയിൽ
കഴിഞ്ഞ ദിവസം നെടുങ്കണ്ടം ജോണിക്കട ഭാഗത്ത് പോത്തിനെ തീറ്റി കൊണ്ടിരുന്ന വീട്ടമ്മയുടെ അടുത്ത് സ്കൂട്ടറിൽ വന്ന ആൾ പോത്തിനെ കൊടുക്കുമോ എന്ന് ചോദിച്ച ശേഷം കഴുത്തിൽ കത്തി വെച്ച് മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. കൊല്ലം അറക്കൽവില്ലേജിൽ തടിക്കാട്, സജീവ് മൻസിൽ സലാഹുദ്ദീന്റെ മകൻ സജീവ് (49 ) എന്ന ആളെ നെടുങ്കണ്ടം പോലീസ് പിടികൂടി.
വീട്ടമ്മയുടെ മാല പൊട്ടിച്ച ഉടനെ കട്ടപ്പന ഡിവൈഎസ്പി വി. എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത് നിരവധി സി സി ടി വി ദൃശ്യങ്ങളും നിരവധി സ്കൂട്ടറുകളുടെ ഡീറ്റെയിൽസും കൂടാതെ മുൻകാല കുറ്റവാളികളെ കുറിച്ചും അന്വേഷണം നടത്തിയും സംശയമുള്ള ആളുകളെ നിരീക്ഷിച്ചുമാണ് പ്രതിയെ പിടികൂടിയത്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി കൊല്ലം ജില്ലയിൽ സ്ഥിരതാമസകാരനാണ്.ഇയാളുടെ ഭാര്യയെയും കുട്ടികളെയും കൊല്ലത്തുള്ള വീട്ടിൽ നിർത്തിയ ശേഷം ബാലൻപിള്ള സിറ്റി കൃഷ്ണപുരത്ത് വാടകയ്ക്ക് താമസിച്ച് മേസ്തിരി പണി ചെയ്തു വരികയായിരുന്നു. കുറ്റകൃത്യം നടന്ന് കേവലം 48 മണിക്കൂർ ഉള്ളിൽ പ്രതിയെ പിടികൂടാൻ സാധിച്ചത് നെടുങ്കണ്ടം പോലീസിന് അഭിമാനകരമാണ്.അന്വേഷണ സംഘത്തിൽ കട്ടപ്പന ഡി വൈ എസ് പി വി. എ നിഷാദ് മോൻ, നെടുങ്കണ്ടം ഐപി ബിനു ബി . എസ്, എസ് ഐമാരായ സജിമോൻ ജോസഫ്, ബിനോയ് എബ്രഹാം, സജീവ് പി. കെ, എ എസ് ഐ ജേക്കബ് യേശുദാസ്, എസ് സി പി ഓ മാരായ അഭിലാഷ്.ആർ,സുനിൽ മാത്യു,സി പി ഓമാരായ അരുൺ കൃഷ്ണ സാഗർ, വി. ക അനീഷ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.