മുക്കൂട്ടുതറ ടൗണിലെ കടകളില്‍ വ്യാപക മോഷണം : സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിയാനായില്ല : സിസിടിവി വീഡിയോ കാണാം

മുക്കൂട്ടുതറ : മുക്കൂട്ടുതറ ടൗണിലെ കടകളില്‍ വ്യാപക മോഷണം. മോഷ്ടാവിന്റെ ചിത്രം കടയിലെ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിയാന്‍ തക്കവിധം വ്യക്തമല്ല. ഇന്നലെ രാത്രിയാണ് അഞ്ചോളം കടകളില്‍ നിന്ന് മോഷണം നടന്നത്. പേഴത്തുവയലില്‍ സ്റ്റോഴ്‌സ്, തകിടിയേല്‍ ഫ്രെഷ് മാര്‍ട്ട്, ‘ ജന്‍ ഔഷധി , നീതി മെഡിക്കല്‍ സ്റ്റോര്‍,ജന സേവന കേന്ദ്രം എന്നിവടങ്ങളിലാണ് മോഷണം നടന്നത്. പേഴത്തുവയലില്‍, ജന്‍ ഔഷധി എന്നീ രണ്ട് കടകളില്‍ നിന്നും ഏഴായിരം രൂപയാണ് മോഷണം പോയത്.അഞ്ചോളം കടകളുടെ പൂട്ട് തകര്‍ത്താണ് മോഷണം നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Advertisements

കമ്പി കൊണ്ട് കടകയുടെ പൂട്ട് പൊളിക്കുന്ന ദൃശ്യം സി സി റ്റീവിയില്‍ വ്യക്തമാണെങ്കിലും മോഷ്ടാവിനെ സംബന്ധിച്ച് വ്യക്തമല്ല. കുറേക്കാലത്തിന് ശേഷമാണ് മുക്കൂട്ടുതറയില്‍ ഇത്തരത്തില്‍ നിരവധി കടകളില്‍ മോഷണം നടക്കുന്നത്. മോഷണം നടന്ന കട ഉടമകള്‍ പരാതി നല്‍കിയിട്ടുണ്ട്.മലയോര മേഖലയില്‍ രാത്രികാല പെട്രോളിംഗ് പോലീസ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു, മോഷണം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും എരുമേലി എസ്. ഐ രാജേഷ് പറഞ്ഞു.

Hot Topics

Related Articles