തൃശൂർ പൂരം ലക്ഷ്യമിട്ട് നഗരത്തിൽ മോഷണ സംഘങ്ങൾ സജീവം : ബസിൽ മോഷണം ലക്ഷ്യമിട്ട് കയറിയ സ്ത്രീ പിടിയിൽ

തൃശൂര്‍: തിരക്കുള്ള ബസുകളില്‍ കയറി യാത്രക്കാരുടെ പഴ്സും പണവും മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. തമിഴ്നാട് അണ്ണാമല സ്വദേശി സുബിതയെ (25) ആണ് യാത്രക്കാര്‍ പിടികൂടിയത്. ഇക്കഴിഞ്ഞ ദിവസം തൃശൂരിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച്‌ ഒരു യാത്രക്കാരന്‍റെ ബാഗില്‍നിന്ന് പഴ്സും പണവും മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു യാത്രക്കാര്‍ പിടികൂടിയത്.

Advertisements

തിരക്കുള്ള ബസുകളില്‍ യാത്രക്കാരില്‍ നിന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്നവര്‍ നഗരത്തില്‍ വിലസുന്നുണ്ടെന്ന് തൃശൂര്‍ സിറ്റി പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള മോഷ്ടാക്കള്‍ തിരക്കുള്ള ബസുകളില്‍ യാത്രചെയ്ത്, അതി വിദഗ്ധമായി യാത്രക്കാരുടെ ബാഗുകളില്‍ നിന്നും പോക്കറ്റില്‍ നിന്നും മോഷണം നടത്തുന്ന രീതി വ്യക്തമാക്കുന്ന വിഡിയോയും തൃശൂര്‍ സിറ്റി പൊലീസ് പുറത്തുവിട്ടിരുന്നു. ഈ വാര്‍ത്തയാണ് യാത്രക്കാരന്‍റെ ജാഗ്രതക്ക് കാരണമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഷ്ടാവ് ബാഗും പഴ്സും മോഷണം നടത്തിയിരുന്നുവെങ്കില്‍, ജോലിയുടെ ഭാഗമായി തന്റെ പഴ്സില്‍ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ നഷ്ടപ്പെടുമായിരുന്നുവെന്ന് യാത്രക്കാരന്‍ പറഞ്ഞു. സുബിതയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.

ജാഗ്രത പാലിക്കണമെന്ന് പൊലീസ്
പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ തങ്ങളുടെ കൈവശമുള്ള ബാഗ്, പണം, പഴ്സ്, മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയ വസ്തുക്കളെക്കുറിച്ച്‌ ജാഗ്രത പാലിക്കണം. നഗരത്തിലെ തിക്കും തിരക്കും മറയാക്കി കുറ്റവാളികള്‍ കുറ്റകൃത്യങ്ങള്‍ക്കു ശ്രമിക്കാന്‍ സാധ്യതയുണ്ട്.

എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ പൊലീസ് എയ്ഡ് പോസ്റ്റിലോ പൊലീസ് സ്റ്റേഷനിലോ റിപ്പോര്‍ട്ട് ചെയ്യുക. തൃശൂര്‍ പൂരം തിരക്ക് കണക്കിലെടുത്ത് സ്വരാജ് റൗണ്ട്, തേക്കിന്‍കാട് മൈതാനം, എക്സിബിഷന്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസുദ്യോഗസ്ഥരേയും മഫ്തി പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്.

Hot Topics

Related Articles