മോഷണത്തിനിടെ ശബ്ദം കേട്ട് കുടുംബാംഗങ്ങൾ ഉണർന്നു; മോഷണ ശ്രമം പരാജയപ്പെട്ട കലിപ്പ് കല്ലെറിഞ്ഞ് തീർത്ത് കള്ളൻ; കോട്ടയം പനച്ചിക്കാട്ട് ഹോമിയോ ഡോക്ടറുടെ വീട്ടിൽ നടന്ന മോഷണ ശ്രമത്തിൽ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം: മോഷണശ്രമത്തിനിടെ ശബ്ദം കേട്ട് കുടുംബാംഗങ്ങൾ ഉണർന്നതോടെ, കലിപ്പ് തീർക്കാൻ വീടിന് കല്ലെറിഞ്ഞ് കള്ളന്റെ പരാക്രമം. പനച്ചിക്കാട് കുഴിമറ്റം കാവിൽത്താഴെ നാഷണൽ ഹെൽത്ത് കെയർ ഹോമിയോ ക്ലിനിക്ക് ഉടമ ഡോ.എ.ആർ രത്‌നമ്മയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നതും, ഇത് പരാജയപ്പെട്ടതോടെ അക്രമി കല്ലെറിഞ്ഞതും. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അക്രമ സംഭവങ്ങൾ ഉണ്ടായത്.

Advertisements

കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരുന്നു. രാത്രി 12 മണിയോടെ വീടിന്റെ പിൻവശത്തെ വാതിൽ തർക്കാൻ ശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്നവർ ഉറക്കം ഉണർന്നതോടെ അക്രമി വീടിന്റെ പരിസരത്ത് നിന്നും പുറത്തിറങ്ങി. മോഷണം പരാജയപ്പെട്ടതോടെ , വൈരാഗ്യത്തോടെ അക്രമി വീടിന് നേർക്ക് വലിയ പാറക്കല്ലുകൾ വലിച്ചെറിഞ്ഞു. വീടിന്റെ ജനലിലും വാതിലുകളിലും വലിയ ശബ്ദത്തോടെ പാറക്കല്ലുകൾ പതിച്ചു. ശബ്ദം കേട്ട് വീട്ടുകാർ വീടിന്റെ ടെറസിൽ കയറി നോക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം മോഷ്ടാവ് വീട്ടുകാർക്ക് നേരെയും കല്ലെറിഞ്ഞു. ഭാഗ്യം കൊണ്ടാണ് വീട്ടുകാർക്ക് ആക്രമണത്തിൽ പരിക്കേൽക്കാതിരുന്നത്. വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രകാശിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. കേസെടുത്ത ശേഷം വിരലടയാള വിദഗ്ധരും, സൈന്റിഫിക് എക്‌സ്‌പേർട്ട് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Hot Topics

Related Articles