കുമളി: വിവാഹ കുദാശയിൽ കാർമ്മികത്വം വഹിക്കുന്നതിനിടെ ദേഹാസ്യാ സത്തെ തുടർന്ന മരണമടഞ്ഞ തേക്കടി സെന്റ് ജോർ ജ് ഡോക്സ് വലിയ പള്ളി വികാരി എൻ.പി. ഏലിയാസ് കോർ എപ്പിസ്ക്കോപ്പായുടെ ഭൗതിക ശരീരം കാണാൻ ഇന്നലെ തേക്കടി സെന്റ് ജോർജ് ദേവാലയത്തിലേക്ക് വിശ്വാസികളുടെ നിലക്കാത്ത ഒഴുക്കായിരുന്നു. രാവിലെ 11 മണിക്ക് ഭൗതീക ശരിരം അദ്ദേഹം വികാരിയായ ശുശ്രൂഷ ചെയ്ത തേക്കടി പള്ളിയിൽ പൊതു ദർശനത്തിനു വെച്ചു.
ജോഷ്വാ മോർ നിക്കോദീമോസ് , ഡോ: യുഹാനോൻ മോർ ദിയാസ് കോറോസ് എന്നീമെത്രാപ്പോലീത്തമാർ ഇ ന്നലെ ദേവാലയത്തിൽ വെച്ചുളള ശ്രുശ്രഷകൾക്ക് നേതൃത്വം നൽകി. . തുടർന്ന് വിലാപ യാത്രയായി അദ്ദേഹം ശുശ്രൂഷ ചെയ്തിട്ടുള്ള കുങ്കിരി പെട്ടി സെന്റ് തോമസ് കത്തിഡ്രൽ പള്ളി, പുറ്റടി സെൻമേരിസ് കുരിശടി , നെറ്റിത്തൊഴു സെൻറ് ജോർജ് കുരിശടി , ചേററു കുഴി എം.ജി.എം. സ്കൂൾ എന്നിവിടങ്ങളിൽ പൊതു ദർശനത്തിനു വെച്ചു. വൈദിക ശുശ്രൂഷയിൽ എന്നും ആത്മിക വിശുദ്ധി പുലർത്തിയിരുന്ന വൈകിയ ശ്രേഷ്ഠൻ എന്നാണ് ഭൗതിക ശരീരം കാണാനെ ത്തിയ വിശ്വാസ സമൂഹം അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ സഭകളിലെ വൈദികരും സാമൂഹിക, രാഷ്ടീയ , സാമുദായിക സംഘടനാ പ്രതിനിധികളുമായി നിരവധി പേർ ആദരാജ്ജലികൾ അർപ്പിച്ച് അനുശോചനം അറിയിക്കുവാൻ എത്തിയിരുന്നു . തേക്കടി പള്ളിയിൽ തിങ്കളാഴ്ച നടന്ന വിവാഹത്തിൽ പ്രധാന കാർമ്മികനായിരുന്നു ഏലിയാസ് കോർ എപ്പിസ്ക്കോപ്പാ. വിവാഹ കൂദശയിലെ പ്രാരംഭ ശുശ്രൂഷയിൽ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പ്രാർത്ഥന ചൊല്ലി തീരു ന്നതിനൊപ്പമായിരുന്നു കോർ എപ്പിസ്കോപ്പായുടെ മരണാ ന്ത്യവും.
ഓർത്ത ഡോക്സ് സഭ ഇടുക്കി ഭദ്രാസനത്തിൽ സീനിയർവൈദികനായിരുന്നു.
സംസ്കാരം ജൂലായ് 14 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിനു കോർ എപ്പിസ്കോപ്പയുടെ മാതൃ ഇടവകയായ ശാന്തി ഗ്രാം സെന്റ് മേരീസ് പള്ളിയിൽ
ബസോലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കും.