പാലക്കാട് : പാടൂര്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിനു ശേഷമാണ് ആന മുന്നോട്ട് ഓടി പരിഭ്രാന്തി പരത്തിയത്. ഉടന്‍ തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
പിറകില്‍ നിന്നിരുന്ന ആന ചിന്നം വിളിച്ചതിനാല്‍ പേടിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മുന്നോട്ട് ഓടിയത്. ഓടുന്നതിനിടെ ഒന്നാം പാപ്പാന്‍ നെന്മാറ കരിമ്പാറ സ്വദേശി രാമന്‍(63) ആനക്കിടയില്‍ പെട്ട് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ രാധിക, അനന്യ എന്നിവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
12 പേരെ കൊലപ്പെടുത്തിയ കൊമ്പനെ നേരത്തെ വനം വകുപ്പ് വിലക്കിയിരുന്നു. എഴുന്നെള്ളത്തിന് ഇറക്കുന്നതിനുള്ള വിലക്ക് നീക്കി മാസങ്ങൾക്ക് മുമ്പാണ് കൊമ്പനെ വീണ്ടും എഴുന്നെള്ളിക്കാൻ തുടങ്ങിയത്. എന്നാൽ, ഈ വിലക്ക് മാറി ഇറങ്ങി ദിവസങ്ങൾക്കകമാണ് ഇപ്പോൾ വീണ്ടും ആന ഇടഞ്ഞിരിക്കുന്നത്.