തുറു വേലിക്കുന്ന് ധ്രുവപുരം ശ്രീ മഹാദേവ ക്ഷേത്ര പുനർനിർമ്മാണത്തിൻ്റെ അനുജ്ഞാ കലശം നടത്തി 

വൈക്കം : തുറു വേലിക്കുന്ന് ധ്രുവപുരം ശ്രീ മഹാദേവ ക്ഷേത്ര പുനർനിർമ്മാണത്തിൻ്റെ ഭാഗമായി അനുജ്ഞാ കലശം നടത്തി. ക്ഷേത്ര നിർമ്മാണത്തിൻ്റെ രണ്ടാം ഘട്ടമായി ചുറ്റമ്പല നിർമാണം ആരംഭിയ്ക്കുന്നതിനു മുന്നോടിയായാണ് കലശം നടത്തിയത്. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ യും ക്ഷേത്രം മേൽ ശാന്തി സിബിൻ ശാന്തിയുടെയും കാർമ്മികത്വത്തിൽ ആണ് കലശപൂജയും അഭിഷേകവും നടന്നത്. 127-ാം നമ്പർ എസ് എൻ ഡി പി ശാഖായോഗം പ്രസിഡണ്ട് കെ. ആനന്ദരാജൻ  സെക്രട്ടറി കെ.ജി രാമചന്ദ്രൻ  യൂണിയൻ കൗൺസിലർ  ടി.എസ്സ്  സെൻ   വൈ പ്രസിഡണ്ട് വി.എൻ.  റെജിമോൻ    വനിതാ സംഘം പ്രസിഡണ്ട് സിനി രവി  നിർമ്മാണ കമ്മറ്റി കൺവീനർ കെ.രാധാകൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

Advertisements

Hot Topics

Related Articles