തിരുവല്ല : തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 59-കാരന് ദാരുണാന്ത്യം. അമിത വേഗത്തില്‍ എത്തിയ ബൈക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തിരുവല്ല തുകലശ്ശേരി സ്വദേശി ബെന്നി എന്‍ വിയാണ് അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ തിരുവല്ല- മാവേലിക്കര റോഡില്‍ ബി എസ് എന്‍ എല്‍ ഭവന് മുമ്പിലായിരുന്നു അപകടം.
എം സി റോഡില്‍ നിന്ന് തിരുവല്ല മാവേലിക്കര റോഡിലേക്കുള്ള വണ്‍വേയില്‍ നിന്നും എത്തിയ ബൈക്ക് ബെന്നി ഓടിച്ചിരുന്ന ആക്ടീവ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിപ്പോയ ബൈക്കിന്റെ മിറര്‍ സ്ഥാപിച്ചിരുന്ന കമ്പി ബെന്നിയുടെ നെഞ്ചില്‍ തുളച്ച് കയറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടന്‍തന്നെ ബെന്നിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ബൈക്കില്‍ യാത്ര ചെയ്ത മിത്രംകേരി സ്വദേശി ജ്യോതിസിന്റെ പരുക്ക് ഗുരുതരമല്ല.