കോട്ടയം: തിരുവാറൻമുള ഭഗവാനുള്ള ഓണ വിഭവങ്ങളുമായി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്ത് ഭട്ടതിരി അകമ്പടി തോണിയിൽ
യാത്ര പുറപ്പെട്ടു. മങ്ങാട്ടില്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് വളവര വെച്ച ചുരുളൻ വള്ളത്തിൽ യാത്രതിരിച്ചത്. പരമ്പരാഗതമായി
മങ്ങാട്ടില്ലക്കാർക്ക് സിദ്ധിച്ച അവകാശമാണ് തോണിയാത്ര. ഇന്നലെ രാവിലെ 11 45 ഓടെയാണ് പ്രത്യേക പൂജകൾക്കു ശേഷം
ഭട്ടതിരി തോണിയിലേറിയത്.
Advertisements
മീനച്ചിലാറും , കൊടൂരാറും കടന്ന് വേമ്പനാട്ട് കായലിൽ എത്തുന്ന തോണി പിന്നീട് പുളിക്കീഴ് വഴി
പമ്പയാറ്റിൽ എത്തും.
ഉത്രാടം നാളിൽ
കാട്ടൂർ കടവിൽ എത്തുന്ന തോണി
തിരുവോണ ദിവസം
ആറന്മുളയിലെത്തും.
അവിടെ നടക്കുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് ഭണ്ഡാരത്തിൽ നേർച്ച സമർപ്പിച്ച ശേഷം ആയിരിക്കും ഭട്ടതിരിയുടെ മടക്കം.