തിരുവല്ല : മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇന്റർനാഷണൽ നഴ്സസ് ഡേ വിവിധ പരിപാടികളോടുകൂടെ ആഘോഷിച്ചു. ടി എം എം ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് കോശി സമ്മേളനം ഉദ്ഘാടനം ചെയ്തു. കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ നവോമി ക്ലെമെന്റ് മുഖ്യപ്രഭാഷണം നടത്തി. ടി എം എം നഴ്സുമാരുടെ വാർത്താ പത്രിക “വോയിസ് ഓഫ് ഏഞ്ചൽസ്” ചടങ്ങിൽ പുറത്തിറക്കി. ടി എം എം ആശുപത്രിയിലെ ദീർഘകാല സേവനവും സമർപ്പണവും കണക്കിലെടുത്ത് സിസ്റ്റർ വിൻസി ജോണിനെ ചടങ്ങിൽ ആദരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് എ ജി എം രമ്യാ കൃഷ്ണൻ, ടി എം എം മെഡിക്കൽ ഡയറക്ടർ കേണൽ ഡോ. ഡെന്നിസ് അബ്രാഹം, മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രാഹം തുടങ്ങിയവർ ആശംസകൾ നേർന്നു. സിസ്റ്റർ നിമ്മി പി. വി. ക്ക് ബെസ്റ്റ് നേഴ്സ് അവാർഡും അഖിൽ ജി. നാഥിന് ബെസ്റ്റ് സൂപ്പർവൈസർ അവാർഡും നൽകി ചടങ്ങിൽ ആദരിച്ചു. ഏറ്റവും അധികം രോഗികളുടെ നല്ല പ്രതികരണം നേടി പേഷ്യന്റ് ഹീറോ ആയ സിസ്റ്റർ അക്സയെ ചടങ്ങിൽ അനുമോദിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച നഴ്സുമാരായ നിസ്സി നൈനാൻ, റിൻസി രാജു, അനു എം. എബ്രഹാം, എൽസമ്മ ചാക്കോ, ആർദ്ര പ്രദീപ് എന്നിവർക്കും അനുമോദനപത്രങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
മികച്ച ഐ സി യു അവാർഡ് സി സി യു വും മികച്ച വാർഡിനുള്ള സമ്മാനം പി വി ജി ഒന്നും മികച്ച ആംബുലേറ്ററി സർവീസിനുള്ള അംഗീകാരം എമർജൻസി ഡിപ്പാർട്മെന്റും കരസ്ഥമാക്കി. നഴ്സിംഗ് സൂപ്രണ്ട് ജെസ്സി വര്ഗീസ് സ്വാഗതവും അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് ഷീജ രാജു നന്ദിയും പറഞ്ഞു.