കൊച്ചി: തന്നെ തല്ലിയ സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനിലെത്തി. തെലങ്കാനയിലെ ബയ്യാരം സ്വകാര്യ സ്‌കൂളിലെ കണക്ക് അധ്യാപികയ്‌ക്കെതിരെയാണ് കുട്ടി പരാതിയുമായി എത്തിയത്.
മൂന്നാം ക്ലാസുകാരന്‍ അനില്‍ എന്ന വിദ്യാര്‍ഥിയാണ് സ്റ്റേഷനിലേക്ക് നടന്നെത്തി പരാതിപ്പെട്ടത്. ക്ലാസിനിടെ ബഹളം വച്ചതിനും പാഠഭാഗം പഠിക്കാതെ വന്നതിനും അധ്യാപിക വഴക്ക് പറഞ്ഞെന്നും മര്‍ദിച്ചെന്നുമാണ് കുട്ടിയുടെ പരാതി. ക്ലാസ് കഴിഞ്ഞതോടെ സ്‌കൂളില്‍ നിന്നിറങ്ങി നടന്ന് 200 മീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. വനിതാ എസ്.ഐയെ കണ്ട് കാര്യം പറഞ്ഞു. എസ്.ഐ രമാ ദേവിയുടെ മുന്നിലാണ് കുട്ടി പരാതിയുമായി എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അധ്യാപിക അടിച്ചതിനെ കുറിച്ച് പരാതി പറയുന്ന കുട്ടിയുടെ വിഡിയോ ഇപ്പോള്‍ വൈറലാണ്. അധ്യാപികയ്‌ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. കുട്ടിയുടെ പരാതി വിശദമായി കേട്ട എസ്.ഐ നേരിട്ട് സ്‌കൂളിലെത്തി പരാതിയെ കുറിച്ച് അന്വേഷണം നടത്തി. പിന്നീട് പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിച്ചാണ് എസ്‌ഐ മടങ്ങിയത്.