വീണ്ടും കോടിയേരിക്കാലം..! സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും; സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങള്‍; സാധ്യതാ പട്ടിക അറിയാം

എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് മൂന്നാമൂഴം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങളുടെ പേരാണ് പരിഗണനയില്‍. മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, എന്‍.എം ഷംസീര്‍, സി.കെ.രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് സാദ്ധ്യതാ പട്ടികയിലുള്ളത്. പ്രാഥമിക കൂടിയാലോചനയില്‍ വന്ന പേരുകള്‍ മാത്രമാണിത്. പരിഗണനാ പട്ടികയില്‍ പി. ജയരാജന്റെ പേര് ചര്‍ച്ചയ്ക്ക് വരാതിരുന്നത് ശ്രദ്ധേയമായി. നാളെ ഉച്ചയോടുകൂടി മാത്രമേ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം പാര്‍ട്ടി സംസ്ഥാന സമിതി കൈക്കൊള്ളൂ.

Advertisements

യുവാക്കളെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട്. തിരുവനന്തപുരത്ത് നിന്ന് എം. വിജയകുമാറും കടകം പളളി സുരേന്ദ്രനും പരിഗണനയിലുണ്ടെന്നാണ് വിവരം. നിലവില്‍ എറണാകുളം ജില്ലാ സെക്രട്ടറിയായ സി.എന്‍ മോഹനന്‍ സെക്രട്ടേറിയറ്റില്‍ വന്നാല്‍ സ്വരാജ് എറണാകുളം ജില്ലാ സെക്രട്ടറി ആയേക്കും. പി. കരുണാകരന്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് ഒഴിയുമ്പോള്‍ സതീഷ് ചന്ദ്രന്റെ പേരാണ് സെക്രട്ടേറിയറ്റില്‍ പരിഗണനയില്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഴുപത്തിയഞ്ച് വയസ് എന്ന പ്രായം മാനദണ്ഡമായതോടെ ആനത്തലവട്ടം ആനന്ദന്‍, എംഎം മണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പുറത്ത് പോകും. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യമെന്ന് പറയുമ്പോഴും എംസി ജോസഫൈന്‍ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ സെക്രട്ടറിയേറ്റിലേക്ക് ചര്‍ച്ചയ്ക്ക് പരിഗണിച്ചില്ല. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് അന്‍പത് ശതമാനം സ്ത്രീ സംവരണമുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാനാണോ? എന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.