കൊച്ചി : തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെതെന്ന പേരിൽ പ്രചരിച്ച വീഡിയോയിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുപോലുള്ള വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തതെന്നും തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരായ അശ്ലീല വിഡിയോ കോൺഗ്രസുകാർ പ്രചരിപ്പിച്ചുകാണുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത് അപ്‌ലോഡ് ചെയ്‌തവരെ കണ്ടെത്തട്ടെ; എന്നിട്ട് ഉത്തരവാദിത്തത്തെക്കുറിച്ച് പറയാമെന്നും വി ഡീ സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇപ്പോൾ സ്ഥാനാർഥിയുടെ ഭാര്യയും കുടുംബവും വൈകാരികമായി പ്രതികരിക്കുന്നത് സംഭവം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണെന്നും വി ഡീ സതീശൻ പറഞ്ഞു.
ഇങ്ങനെ വീഡിയോ പ്രചരിക്കുന്നത് ആദ്യമല്ലല്ലോ. എല്ലാവർക്കുമെതിരെ ഇങ്ങനെ വീഡിയോ പ്രചരിക്കാറുണ്ട്. പിണറായി വിജയനും വീണാജോർജിനും സ്ഥാനാർഥിക്കും മാത്രമല്ല കുടുംബമുള്ളത് എന്നും സതീശൻ പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്‌റ്റിലായ കോൺഗ്രസ് പ്രവർത്തകരെ പാർടി പുറത്താക്കുമോ എന്ന ചോദ്യത്തിന് അതു പാർടിയോടു പറയാമെന്നായിരുന്നു മറുപടി.