വൈക്കം: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽ നിന്നും ബോധവൽക്കരണ സന്ദേശം പകർന്ന് എമർജിങ് വൈക്കം സോഷ്യൽ മീഡിയ കൗൺസിൽ ഹോപ്പ് 2018 എന്ന പേരിൽ ആറ് വർഷക്കാലം മുമ്പ് തുടങ്ങിവച്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ തുടർച്ചയായി നിർമ്മിച്ച ഹ്രസ്വചിത്രം ‘തിരികെ’ റിലീസ് ചെയ്തു. വൈക്കം സത്യാഗ്രഹം സ്മാരക ഹാളിൽ (സുരജ എസ് നഗർ സുരജ എസ് നായർ നഗർ)വച്ച് നടന്ന പ്രോഗ്രാം
കോട്ടയം ജില്ലാ പോലീസ് മേധാവി എ ഷാഹുൽഹമീദ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് തരുൺമൂർത്തി ഷോർട് ഫിലിം റിലീസ് ചെയ്തു.
ലഹരിക്കെതിരായ മോട്ടിവേഷൻ ക്ലാസ്സ് അനാമിയ പീപ്പിൾ മെന്റൽ ഹെൽത് ഡയറക്ടർ ശരത്ത് തേനുമൂല നയിച്ചു. നൈനാമണ്ണഞ്ചേരി രചനയും ഷാഹുൽഹമീദ് സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം എമർജിങ് വൈക്കമാണ് നിർമ്മിച്ചത് ,ചടങ്ങിൽ എമർജിങ് വൈക്കം ചീഫ് അഡ്മിൻ അഡ്വക്കേറ്റ് എ മനാഫ് അധ്യക്ഷത വഹിച്ചു.
വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ പ്രീതാ രാജേഷ് വൈക്കം, ജോൺ ടി വേക്കൻ,സംഗീത സജിത്ത് എന്നിവർ സംസാരിച്ചു.