തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും : ഇനി തൃശൂരിന് ആഘോഷ നാൾ

തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് ഇന്ന് വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും. എട്ടു ഘടകക്ഷേത്രങ്ങളിലും ഇന്ന് തന്നെയാണ് കൊടിയേറ്റം. മേയ് ആറിനാണ് തൃശ്ശൂർ പൂരം. മേയ് അഞ്ചിന് പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും. മേയ് നാലിന് സാംപിൾ വെടിക്കെട്ട് നടക്കും.

Advertisements

Hot Topics

Related Articles