തിരുവല്ല പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു

തിരുവല്ല :
തിരുവല്ല പുല്ലാട്
യുവാവ് ഭാര്യയെ കുത്തിക്കൊന്നു.
ഇന്നലെ രാത്രിയിൽ നടന്ന ആക്രമണത്തിൽ കുത്തേറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Advertisements

തിരുവല്ല പുല്ലാട് ആലുംന്തറയിലാണ് സംഭവം നടന്നത്. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോൾ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കും കുത്തേറ്റു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ കലഹത്തെ തുടർന്ന് അജി ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ പിതാവിൻ്റെ സഹോദരിയെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്യാമ പുലർച്ചെയാണ് മരിച്ചത്.

Hot Topics

Related Articles