മലപ്പുറം: കാണാതായ തിരൂർ ഡപ്യൂട്ടി തഹസിൽദാര്‍ തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബി ഭാര്യയുമായി സംസാരിച്ചു. രാവിലെ ഭാര്യയുടെ ഫോൺ കോൾ എടുത്ത ചാലിബ് കര്‍ണാടകയിലെ ബസ് സ്റ്റാന്റിലാണുളളതെന്നും വീട്ടിലേക്ക് എത്താമെന്നും അറിയിച്ചു. കൂടെ ആരുമില്ലെന്നും മാനസിക പ്രയാസത്തിൽ പോയതെന്നാണ് ചാലിബ് ഭാര്യയോടു പറഞ്ഞത്. വിളിച്ചത് കർണാടകയിൽ നിന്നെന്നാണ് വിവരം.
തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതൽ കാണാതായത്. മൊബൈൽ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാൽ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകീട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നിൽകിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പൊലീസിൽ പരാതി നൽകിയത്.
മൊബൈൽ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ ഉഡുപ്പിയിലുമാണ് കാണിച്ചത്. പുലർച്ചെ 02.02 വരെ ഓണായ ഫോൺ പിന്നീട് ഓഫായി. എടിഎമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചതായും പൊലീസ് കണ്ടെത്തി യിരുന്നു.