തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കാൻ നടക്കുന്നത് അന്ന് നഗരസഭയുടെ ഷോപ്പിംങ് കോംപ്ലക്‌സ് വെറും കോംപ്ലക്‌സ് ആക്കിയവർ; നഗരസഭയുടെ രാജീവ് ഗാന്ധി ഷോപ്പിംങ് കോംപ്ലക്‌സിനെ വെറും കോംപ്ലക്‌സ് ആക്കിയ സംഘം ഇനി ഇറങ്ങുന്നത് കോട്ടയം കുളമാക്കാനോ..?

കോട്ടയം: നഗരത്തിലെ കെട്ടിടങ്ങളെല്ലാം പൊളിച്ചടുക്കി മാത്രം ശീലമുള്ള നഗരസഭ ഭരണാധികാരികൾ വീണ്ടുമിറങ്ങുന്നത് വ്യാപാരികളെ വട്ടംകറക്കാൻ. ഏഴു നിലയുടെ ഫൗണ്ടേഷനുള്ള കോട്ടയം നഗരമധ്യത്തിലെ രാജീവ് ഗാന്ധി ഷോപ്പിംങ് കോംപ്ലക്‌സിൽ കൂടുതൽ കെട്ടിടം വരാതിരിക്കാൻ കെട്ടിടത്തിന്റെ പേര് പോലും മാറ്റിയവരാണ് കോട്ടയം നഗരസഭ ഭരണാധികാരികൾ. കോട്ടയം നഗരമധ്യത്തിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് രാജീവ് ഗാന്ധി ഷോപ്പിംങ് കോംപ്ലക്‌സ് എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാൽ, ഇത് മാറ്റി രാജീവ് ഗാന്ധി കോംപ്ലക്‌സ് എന്നാക്കിയവരാണ് കോട്ടയം നഗരം ഭരിക്കുന്നത്.

Advertisements

അഴിമതിയുടെ ഒരു വിഹിതം സ്വന്തം പേരിലേയ്ക്കു മാറ്റുന്നതിന്റെയും പങ്കു പറ്റുന്നതിന്റെയും ഭാഗമായാണ് ഇപ്പോൾ ജോസ്‌കോ ജുവലറി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പേര് പോലും ഈ വിഭാഗം മാറ്റിയത്. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും ഇതേ സംഘം അഴിമതി വ്യാപാരികൾ പാവപ്പെട്ട കച്ചവടക്കാരെ നെട്ടോടം ഓടിക്കാനായി കള്ളത്തരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കോട്ടയം നഗരധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന ബസ് സ്റ്റാൻഡ് കെട്ടിടം വെട്ടിപ്പൊളിച്ചാൽ എന്തുകിട്ടുമെന്ന ചോദ്യമാണ് ഉയർത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ കെട്ടിടത്തിന്റെ കാലപ്പഴക്കവും, ബലക്ഷയവും ചൂണ്ടിക്കാട്ടിയാണ് കെട്ടിടം പൊളിക്കുന്നതിനുള്ള അനുകൂല ഉത്തരവ് നേടിയെടുത്തത്. പക്ഷേ, ഈ കെട്ടിടം പൊളിച്ചാൽ എന്ന് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കും എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർക്കു പോലും കോട്ടയം നഗരസഭയിൽ സാധിക്കുമോ എന്നതിന് ഉത്തരമില്ല. കോട്ടയം നഗരമധ്യത്തിലെ നഗരസഭ ഓഫിസ് കോടിമതയിലേയ്ക്കു മാറ്റി നിർമ്മിക്കാനുള്ള പ്ലാൻ വരച്ചിട്ട് വട്ടമെത്തിക്കാനാവാത്ത മണ്ടൻ ഭരണാധികാരികളാണ് ആരോഗ്യ സ്ഥിതി മോശമെങ്കിലും ഇപ്പോഴും പണിയെടുത്ത് കുടുംബങ്ങളിൽ ഭക്ഷണം എത്തിക്കുന്ന തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചടുക്കാൻ കളത്തിലിറങ്ങിയിരിക്കുന്നത്.

പൊളിച്ചതൊന്നും ഇതുവരെയും പൂർവ സ്ഥിതിയിലാക്കാത്ത നഗരസഭ ഭരണാധികാരികളെ തങ്ങൾ എങ്ങിനെ വിശ്വസിക്കും എന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. വ്യാപാരികളുടെ ഈ ചോദ്യങ്ങൾക്ക് നഗരസഭ ഭരണാധികാരികൾക്ക് ഉത്തരമുണ്ടെങ്കിൽ തീർച്ചയായും ഈ കെട്ടിടങ്ങൾ പൊളിച്ചു നീക്കാം.

Hot Topics

Related Articles