കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി പ്രസാദ് നമ്പൂതിരിയെ നിയമിച്ചു. ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അയ്മനം നരസിംഹ സ്വാമി ക്ഷേത്രം, പാണ്ഡവം ധർമ്മ ശാസ്താ ക്ഷേത്രം, പാക്കിൽ ധർമ്മ ശാസ്താ ക്ഷേത്രം, പരിപ്പ് മഹാദേവ ക്ഷേത്രം, ഒളശ്ശ പൂവൻ കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി കാരയ്ക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും, സരസ്വതി അന്തർജനത്തിന്റെയും മകനാണ്. പ്രസീദയാണ് ഭാര്യ. പ്രണവ് നമ്പൂതിരി, പ്രണീവ് നമ്പൂതിരി എന്നിവർ മക്കളാണ്.
Advertisements