തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രത്തിൽ ഉത്സവം; ഉത്സവത്തിന് ജനുവരി 31 ന് കൊടിയേറും

കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ജനുവരി 31 മുതൽ ഫെബ്രുവരി ഏഴു വരെ ഉത്സവം നടക്കും. ജനുവരി 31 ന് കൊടിയേറും. ഫെബ്രുവരി ഒന്നിനും രണ്ടിനും അഞ്ചിനും ഉത്സവബലി നടക്കും. ഫെബ്രുവരി ആറിനാണ് കാർത്തിക വിളക്കും പള്ളിവേട്ടയും. ഫെബ്രുവരി ഏഴിന് മഹാപ്രസാദമൂട്ടും ആറാട്ടോടെയും ഉത്സവം സമാപിക്കും. ജനുവരി 31 ന് വൈകിട്ട് ഏഴിന് ക്ഷേത്രംതന്ത്രി താഴമൺമഠം കണ്ഠരര് മോഹനര് മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. തിരുനക്കര പുത്തൻമഠത്തിലെ ശങ്കർ സ്വാമി കൊടിക്കൂറയും കൊടിക്കയറും വഴിപാടായി സമർപ്പിക്കും. വൈകിട്ട് ഏഴരയ്ക്ക് തിരുവാതിരയും, വൈകിട്ട് എട്ടരയും ആനന്ദനടനവും നടക്കും. രണ്ടാം ഉത്സവദിനമായ ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം നടക്കും. വൈകിട്ട് ഏഴു മുതൽ മാങ്ങാനം എസ്.എൻ.ഡി.പി ഗൗരീശങ്കരം വനിതാ സംഘത്തിന്റെ തിരുവാതിര നടക്കും.

Advertisements

ഫെബ്രുവരി രണ്ട് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉത്സവബലി ദർശനം നടക്കും. വൈകിട്ട് ഏഴു മുതൽ തിരുനക്കര എൻഎസ്എസ് വനിതാ സമാജത്തിന്റെ തിരുവാതിര നടക്കും. വൈകിട്ട് ഏഴരയ്ക്ക് മീര അരവിന്ദിന്റെ സംഗീത സദസ് നടക്കും. രാത്രി എട്ടര മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. ഫെബ്രുവരി മൂന്നിന് രാവിലെ ഒൻപതരയ്ക്ക് അഷ്ടാഭിഷേകം. വൈകിട്ട് ഏഴു മുതൽ ഭജന. എട്ടു മുതൽ മേജർ സെറ്റ് കഥകളി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫെബ്രുവരി നാല് ചൊവ്വാഴ്ച രാവിലെ 9.30 ന് അഷ്ടാഭിഷേകം. വൈകിട്ട് 6.45 ന് ഭജന നടക്കും. തുടർന്ന് 7.45 ന് നങ്ങ്യാർകൂത്ത് നടക്കും. രാത്രി 9.15 മുതൽ സംഗീത സദസ് നടക്കും. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് ഒരു മണി മുതൽ ഉത്സവബലി ദർശനം നടക്കും. വൈകിട്ട് അഞ്ചര മുതൽ അഷ്ടപദി. രാത്രി ഏഴിന് തിരുവാതിര. ഏഴരയ്ക്ക് ഭരതനാട്യം. ഏഴാം ഉത്സവദിവസമായ ഫെബ്രുവരി ആറിന് വൈകിട്ട് അറരയ്ക്ക് കാർത്തിക വിളക്ക്. അഡ്വ.കെസുരേഷ്‌കുറുപ്പ് കാർത്തിക വിളക്ക് തെളിയിക്കും. വേലയും സേവയും, മയിലാട്ടവും നടക്കും. വൈകിട്ട് 10.30 ന് പള്ളിവേട്ടയും, പള്ളിനായാട്ട് എതിരേൽപ്പും നടക്കും. രാത്രി എട്ടു മുതൽ ഗാനമേള നടക്കും. ഫെബ്രുവരി ഏഴിന് രാവിലെ 10.30 ന് മഹാപ്രസാദമൂട്ട് നടക്കും. വൈകിട്ട് 3.30 ന് ആറാട്ട് എഴുന്നള്ളിപ്പ്. വൈകിട്ട് 7.30 ന് ആറാട്ട് വരവേൽപ്പ്. തുടർന്ന് മയിലാട്ടം , ഘോഷയാത്ര, താലപ്പൊലി എന്നിവ നടക്കും. രാത്രി 12 ന് കൊടിയിറക്കവും വലിയകാണിക്കയും നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.