തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ കുട്ടികൾക്കായി പ്ലേ സ്റ്റേഷൻ സമർപ്പിച്ചു

തിരുവല്ല: തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ (TMM) പീഡിയാട്രിക് ഓ പി വിഭാഗത്തിൽ കുട്ടികൾക്കായി ഒരുക്കിയ പ്ലേ സ്റ്റേഷൻ പ്രവർത്തനത്തിനായി സമർപ്പിച്ചു. ചികിത്സയ്ക്കായി വരുന്ന കുട്ടികളുടെ ഭയവും ആശങ്കയും കുറയ്ക്കുകയും സന്തോഷത്തോടെ ചികിത്സ സ്വീകരിക്കാൻ സഹായിക്കുകയും ചെയ്യുന്ന ബാലസൗഹൃത സൗകര്യമാണിത്.

Advertisements

ഡോ. രാകേഷ് ജോണിന്റെ നേതൃത്വത്തിൽ പീഡിയാട്രിക് വിഭാഗത്തെ കൂടുതൽ ചിൽഡ്രൻ ഫ്രണ്ട്‌ലി ആക്കുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. കിഡ്സ് കോർണർ ഗ്രൂപ്പ് ആണ് പ്ലേ സ്റ്റേഷൻ ആശുപത്രിക്ക് സംഭാവന ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ല മെഡിക്കൽ മിഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാൻ ശ്രീ ജോർജ്ജ് കോശി നാടമുറിച്ച് പ്ലേ സ്റ്റേഷൻ ഉദ്ഘാടനം നിർവഹിച്ചു. ടി എം എം ആശുപത്രിയിലെ നവജാത ശിശുക്കൾക്കായി കിഡ്സ് കോർണർ നൽകിയ ടൗവലുകൾ തിരുവല്ല മെഡിക്കൽ മിഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സെക്രട്ടറി ശ്രീ ബെന്നി ഫിലിപ്പിന് കിഡ്സ് കോർണർ മാനേജിംഗ് ഡയറക്ടർ ശ്രീ സൂരജ് സാം കൈമാറി.

ടി എം എം മെഡിക്കൽ ഡയറക്ടർ കേണൽ ഡോ. ഡെന്നിസ് അബ്രാഹം, മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രാഹം, പീഡിയാട്രിക് വിഭാഗത്തിന്റെ ഹെഡ് ഡോ. രാകേഷ് ജോൺ, സീനിയർ കൺസൾട്ടന്റ്മാരായ ഡോ. മഞ്ജു മേരി വർഗീസ്, ഡോ. സജി ഫിലിപ്പ് എന്നിവർ ഈ സന്ദർഭത്തിൽ സംസാരിച്ചു. മധ്യകേരളത്തിലെ ബാലസൗഹൃദ ആശുപത്രികളിൽ മുൻനിരയിലാണ് ടി എം എം.

Hot Topics

Related Articles