തിരുവല്ല:വെള്ളാപള്ളിക്കും ചാഞ്ഞോടിക്കും ഇടയിൽ മുണ്ടുകോട്ടയിൽ ഓട്ടോറിക്ഷാ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാന്താനം മുക്കട കോളനിയിൽ പഴൂർ വീട്ടിൽ രാഘവന്റെ (ജോയി) മകൻ പി ആർ അജി (54) ആണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 12 മണിയോടെയാണ് അപകടം. മികച്ച പാചകക്കാരനായ അജി തിരുവല്ല താജ് കേറ്റേഴ്‌സിലെ ജീവനക്കാരനായിരുന്നു. പാചകത്തിനാവശ്യമായ സാധനങ്ങൾ വാങ്ങാൻ പോകുബോഴായിരുന്നു അപകടം.
Advertisements
അമ്മ: തങ്കമ്മ. ഭാര്യ: രജിത. മക്കൾ: അഭിജിത്ത്, അഭിഷേക്. സഹോദരങ്ങൾ: ബിജു, ബിന്ദു, സിന്ധു.