സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന തിരുവല്ലയിൽ രണ്ട് ഫർണിച്ചർ ഷോപ്പുകളിലെത്തി തട്ടിപ്പ്: ഒരു ലക്ഷം രൂപയും ഫർണിച്ചറും തട്ടിയെടുത്തു: സി സി ടി വി ദൃശ്യങ്ങളിൽ കുടുങ്ങിയപനച്ചിക്കാട് സ്വദേശിയായ പ്രതി തിരുവല്ല പോലീസിൻ്റെ പിടിയിൽ

തിരുവല്ല : തിരുവല്ലയിലെ ഫർണിച്ചർ കടകളില്‍നിന്നും സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ലക്ഷങ്ങളുടെ ഫർണിച്ചർ ഉല്‍പന്നങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ യുവാവിനെതിരെ തിരുവല്ല പോലീസ് കേസെടുത്തു.
പെരുംതുരുത്തിയില്‍ പ്രവർത്തിക്കുന്ന എ.കെ ഫർണിച്ചർ, തിരുവല്ല നഗരത്തില്‍ പ്രവർത്തിക്കുന്ന തോപ്പില്‍ ഫർണിച്ചർ എന്നീ സ്ഥാപനങ്ങളാണ് തട്ടിപ്പിന് ഇരയായത്. പത്തനംതിട്ട ഗ്രാമ വികസന കേന്ദ്രം എൻജിനീയർ എന്ന് സ്വയം പരിചയപ്പെടുത്തി ഐഡന്റിറ്റി കാർഡ് ധരിച്ച്‌ എത്തിയ യുവാവാണ് പറ്റിപ്പ് നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.

Advertisements

മേയ് 14നായിരുന്നു സംഭവം നടന്നത്. ഉച്ചയോടെ കടയില്‍ എത്തിയ യുവാവ് ഗ്രാമവികസന കേന്ദ്രം എൻജിനീയറാണ് എന്ന് സ്വയം പരിചയപ്പെടുത്തി 1.1 ലക്ഷം രൂപയോളം വിലവരുന്ന ഫർണിച്ചറുകള്‍ വാങ്ങി. ഇതിനുശേഷം സമാന തുകക്കുള്ള ചെക്ക് കൈമാറി. കൂടെ ഗ്രാമവികസന കേന്ദ്രത്തിന്റെ സീലോടുകൂടിയ എഗ്രിമെന്റ് പേപ്പറും കൈമാറി. തുടർന്ന് കുറച്ചു സാധനങ്ങള്‍ മറ്റൊരു കടയില്‍ നിന്നുകൂടി വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഉടമയില്‍നിന്നും പണമായി 50,000 രൂപയും വാങ്ങി.
ഇവിടെനിന്നും പോയ യുവാവ് നേരെ എത്തിയത് തിരുവല്ല നഗരത്തിലെ തോപ്പില്‍ ഫർണിച്ചർ മാർട്ടിലേക്ക് ആയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെയെത്തി ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങി ചെക്കും എഗ്രിമെൻറ് പേപ്പറും നല്‍കി സാധന സാമഗ്രികള്‍ പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടുപോയി. തുടർന്ന് ഈ സാധനങ്ങള്‍ എ.കെ ഫർണിച്ചർ മാർട്ടില്‍ എത്തിച്ചു. ഇവിടെ എത്തിച്ച സാധനങ്ങള്‍ ഇറക്കിവെച്ചശേഷം സാധനങ്ങള്‍ മുഴുവനായി അടുത്ത ദിവസം കറുകച്ചാലില്‍ താൻ നല്‍കുന്ന മേല്‍വിലാസത്തില്‍ എത്തിച്ചാല്‍ മതിയെന്ന് അറിയിച്ചു.

Hot Topics

Related Articles