കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം പന്തൽ കാൽ നാട്ട് കർമ്മം നടത്തി. തിരുവുത്സവത്തിന്റെ പന്തൽ , ആർട്ട് ഗ്യാലറി കാൽനാട്ടുകർമ്മം ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ടി സി ഗണേഷ് നിർവഹിച്ചു. മാർച്ച് രണ്ട് ഞായറാഴ്ച രാവിലെ 10 ന് തിരുനക്കര പൂരം ലോഗോ പ്രകാശനം നടക്കും. മന്ത്രി വി എൻ വാസവൻ ലോഗോ ഏറ്റുവാങ്ങും. ജോസ് കോ ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡൻ്റ് ബാബു എം ഫിലിപ്പ് ലോഗോ ഏറ്റുവാങ്ങും.
Advertisements








