തിരുവല്ല: തിരുമൂലപുരം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വിജയ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി. ഭാരതം 2025 ജനുവരി 26 ന് 76 മത് റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിലെ രാഷ്ട്രപതി രാജ്പഥിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കുമ്പോൾ ഇന്ത്യയിലെ പ്രമുഖ സേനാ വിഭാഗങ്ങൾക്കൊപ്പം പരേഡിൻ്റ ഭാഗമാകാൻ തിരുമൂലപുരം സെൻ്റ് തോമസിൻ്റെ അഭിമാനമായ കാർത്തിക് റാമും ഉണ്ടാകും.2025 ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിലേക്ക് യോഗ്യത നേടിയ എൻ.സി.സി. കോട്ടയം ഗ്രൂപ്പിൽ 15 കേരള ബി എൻ എൻ സി സി കേഡറ്റ് സെൻ്റ് തോമസ് എച്ച്. എസ് എസ് 9ാം ക്ലാസ്സ് വിദ്യാർത്ഥി കാർത്തിക് റാമിനെ ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാൻ തെരഞ്ഞെടുത്തത് സ്കൂളിൽ മാത്രമല്ല കേരളത്തിനും അഭിമാനമായി.
ചങ്ങനാശ്ശേരി വടക്കേതിൽ സുരേഷിൻ്റെയും ലേഖയുടെയും മകനായ കാർത്തിക് എൻ.സി.സിയുടെ നിരവധി ക്യാമ്പുകളിൽ പങ്കെടുക്കുകയും പട്ടാള ഉദ്യോഗസ്ഥരുമായിട്ടുള്ള അഭിമുഖങ്ങളിൽ പങ്കെടുത്ത് വിജയിച്ചതോടെയാണ് ഈ വലിയ യോഗ്യത നേടാനായത്. 2020-ലെ റിപ്പബ്ലിക്ക് ദിന പരേഡിലും ഇതേ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ആർച്ച നന്ദ പങ്കെടുത്ത് സ്കൂളിൻ്റെ യശസ്സ് ഉയർത്തിയിരുന്നു. സ്കൂൾ പ്രധാന അധ്യാപകൻ ഷാജി മാത്യു, എൻ.സി.സി. എ.എൻ.ഒ. മെൻസി വർഗീസും കേഡറ്റുകൾക്ക് പൂർണ പിന്തുണ നൽകി പ്രവത്തിക്കുന്നു.