കോട്ടയം: തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ അംഗങ്ങൾക്കായി കൊവിഡ് ബോധവത്കരണത്തിനായി ഓൺലൈൻ ക്ലാസ് നടത്തി. കേരള വോളണ്ടറി ഹെൽത്ത് സർവീസിന്റെ സംയുക്ത സഹകരണത്തോടെയാണ് ക്ലാസ് നടത്തിയത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അനിതകുമാരി ക്ലാസ് നയിച്ചു. പോസ്റ്റ് കോപ്പി ട്രിറ്റ്മെന്റിനെക്കുറിച്ചും, വാക്സിനേഷനെപ്പറ്റിയും ക്ലാസിൽ വിശദമായി സംസാരിച്ചു. നാൽപ്പതോളം അംഗങ്ങളും ക്ലാസിൽ പങ്കെടുത്തു.
Advertisements