തിരുനക്കര : പടിഞ്ഞാറേ നട ഭക്തജനസമിതിയുടെ പതിനാറാമത് വാർഷിക പൊതുയോഗം ചിന്മയ മിഷൻ പ്രസിഡണ്ട് എൻ രാജഗോപാൽ ബാങ്ക് എംപ്ലോയീസ് ഹാളിൽ വച്ച് നിർവഹിച്ചു. പ്രസിഡണ്ട് ആർ ശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വക്കേറ്റ് കെ സുരേഷ് കുറുപ്പ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ യോഗത്തിൽ ആദരിച്ചു. എൻ പ്രതീഷ്,എസ് രാജേഷ് തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. ആർശങ്കർ പ്രസിഡന്റ്, ടി ദേവരാജ് സെക്രട്ടറി, എസ് രാജേഷ് ട്രഷറർ, രാമചന്ദ്രൻ വൈസ് പ്രസിഡണ്ട്, ആർഎസ് മണി വൈസ് പ്രസിഡണ്ട്, ആർ ബാലഗോപാൽ ജോയിൻ സെക്രട്ടറി, എം ഗോപികൃഷ്ണൻ തമ്പി ജോയിൻ സെക്രട്ടറി, എൻ പ്രതീഷ്, വി.എച്ച് ബാബുരാജ്, എൻ വേണുഗോപാൽ, കെ വിനോദ് കുമാർ, ഡോക്ടർ വി ബി രാജേഷ് മേനോൻ, വൈശ്രവൺ എന്നിവർ അടങ്ങിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Advertisements