കോട്ടയം : തിരുനക്കര പുതിയ തൃക്കോവിൽ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി. മൂന്നാം ഉത്സവ ദിവസമായ ജനുവരി 16 ചൊവ്വാഴ്ച ക്ഷേത്രത്തിൽ രാവിലെ 8.30 ന് ശീബലിയും നാദസ്വരവും നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ ഉത്സവ ബലി ദർശനം. വൈകിട്ട് ആറ് മുതൽ ഏഴ് വരെ ക്ഷേത്രത്തിൽ അഷ്ടപദി , രാത്രി 7 മുതൽ 8.30 വരെ അമൃതഗീതങ്ങൾ. രാത്രി 8.30 മുതൽ 9 വരെ നൃത്താർച്ചനയും നടക്കും. രാത്രി 9 മുതൽ ക്ഷേത്രത്തിൽ ദുര്യോധന വധം മേജർ സെറ്റ് കഥകളി നടക്കും. കോട്ടയം കളിയരങ്ങ് സംഘടിപ്പിക്കുന്ന കഥകളിയ്ക്ക് വയസ്കര ആര്യൻ നാരായണ മൂസ ആണ് രചന നിർവഹിക്കുന്നത്. രാജലക്ഷ്മി പ്രസാദ് മേനോൻ വീട് കുമരകം കഥകളി സമർപ്പിക്കുകയും കളിവിളക്ക് തെളിയുകയും ചെയ്യും.