വിട പറയാനൊരുങ്ങി തിരുനക്കര ! ഒരൊറ്റ പകലിന്റെ താമസത്തിൽ തിരുനക്കരയിലെത്തിയ പ്രിയ നേതാവിന് വിട നൽകി കോട്ടയം : തിങ്ങിനിറഞ്ഞ പതിനായിരങ്ങൾക്കിടയിൽ ഉമ്മൻചാണ്ടി എത്തി മൂകനായി

കോട്ടയം : യുഗങ്ങളോളം കേരളം ഓർത്തിരിക്കേണ്ട പ്രിയ നേതാവ് ഉമ്മൻചാണ്ടിക്ക് വിട നൽകി കോട്ടയം. 24 മണിക്കൂറിലേറെയായി കോട്ടയം കാത്തിരുന്ന പ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചു. കോട്ടയത്തിന്റെ ജനസഞ്ചയം കാത്തിരുന്ന പ്രിയ നേതാവിന്റെ വിലാപയാത്ര എത്തിയതിന് കണ്ണീരണഞ്ഞാണ് നാട് സ്വീകരിച്ചത്. തിരുനക്കര മൈതാനത്ത് എത്തിയ ഭൗതിക ദേഹത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ സ്വീകരിച്ചു. തിരുനക്കരയിൽ പൊതുദർശനവും തുടങ്ങി.

Advertisements

ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് കോട്ടയത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപ യാത്രയാണ് മണിക്കൂറുകൾ വൈകി വ്യാഴാഴ്ച രാവിലെയോടെ കോട്ടയത്ത് തിരുനക്കര മൈതാനത്ത് എത്തിച്ചേരുന്നത്. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പതിനായിരക്കണക്കിന് ആളുകളുടെ മുദ്രാവാക്യങ്ങൾക്കിടയിലൂടെയാണ് ഉമ്മൻചാണ്ടി എന്ന നേതാവ് തിരുനക്കര മൈതാനത്തേക്ക് എത്തിച്ചേരുന്നത്. തന്നെ കാണാൻ കത്തുന്ന പതിനായിരങ്ങളോട് ഒരു വാക്കു പറയാതെ ഒരു പുഞ്ചിരി പോലും തരാതെ ജീവിതത്തിൽ ആദ്യമായാണ് ഉമ്മൻചാണ്ടി ചലന മറ്റ് ശരീരമായി കിടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഡിസിസിയ്ക്ക് മുന്നിൽ കുഞ്ഞൂഞ്ഞ് !

കോട്ടയം : നിറഞ്ഞ ചിരിയുമായി എന്നും ഓടിക്കയറിയിരുന്ന കോട്ടയം ഡിസിസിയ്ക്ക് മുന്നിൽ കണ്ണ് തുറക്കാതെ കുഞ്ഞുഞ്ഞ് കിടന്നു. കണ്ണ് നിറഞ്ഞ് വികാരം അടക്കാനാവാതെ കോട്ടയം നഗരം ആ ജന നേതാവിനെ സ്വീകരിച്ചു. ഇനി ഓർമ്മകളിൽ അനശ്വരനായി ജീവിക്കേണ്ട പ്രിയ നേതാവിന് കോട്ടയത്തിന്റെ മണ്ണ് കണ്ണീരോടെ യാത്രാ മൊഴിയേകി.

നിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകി കോട്ടയം നഗരത്തിലേക്ക് എത്തിയ ഉമ്മൻചാണ്ടിയുടെ വിലാപയാത്രയ്ക്ക് വികാരഭരിതമായ യാത്രയയപ്പാണ് പ്രവർത്തകർ നൽകിയത്.
പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പുലർച്ചെ നാല് മണി മുതൽ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിൽ ആയിരങ്ങളാണ് തടിച്ചുകൂടി നിന്നിരുന്നത്. ഡി സി സി ഓഫിസിന് മുന്നിൽ പൊതു ദർശനത്തിനായി ഇരുപത് മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇവിടെ എത്തുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച് അവസാനമായി പ്രിയ നേതാവിനെ ആദരിക്കാനായി കൂട്ടം ചേർന്ന് നിൽക്കുകയാണ് ജനം. രാഷ്ട്രീയ വ്യത്യാസമില്ലാതെ വികാരഭരിതമായ നിറകണ്ണുകളോടെയാണ് ജനക്കൂട്ടം ഉമ്മൻചാണ്ടിക്കായി കാത്തുനിൽക്കുന്നത്. പുലർച്ചെ നാലു മണിക്ക് എത്തിയ ഈ ജനക്കൂട്ടത്തിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അമ്മമാരും സഹോദരിമാരും പ്രായമായവരും ഉണ്ട്. ഇവർക്കെല്ലാം ഒറ്റ വികാരം മാത്രം ഉമ്മൻചാണ്ടി.

ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹത്തെ കോടിമത പാലത്തിനരികിൽ നിന്നുതന്നെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. നൂറുകണക്കിന് അകമ്പടി വാഹനങ്ങളുടെ പിന്തുണയിലാണ് ഉമ്മൻചാണ്ടി തന്റെ അവസാന യാത്രയ്ക്കായി കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്. മുദ്രാവാക്യം വിളികളും കണ്ടമിടറയുള്ള കണ്ണീരണിയുന്ന ഓർമ്മകളുമായി പ്രവർത്തകർ റോഡിൻറെ ഇരുവശത്തും നിരന്നു നിന്നു . സാധാരണക്കാരായ ആളുകൾ ഉമ്മൻചാണ്ടി എന്ന വികാരത്തെ നെഞ്ചിലേറ്റി റോഡിൽ അദ്ദേഹത്തെ ഒരു നോക്കു കാണാനായി കാത്തുനിൽക്കുകയായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയ ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹത്തിൽ റീത്ത് സമർപ്പിച്ച ആദരാഞ്ജലി അർപ്പിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നുള്ള ആളുകൾ ഒഴുകിയെത്തി.

Hot Topics

Related Articles