കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് എട്ടാം ഉത്സവമായ 22ന് വൈകിട്ട് 6.30ന് പടിഞ്ഞാറെ നട ഭക്തജന സമിതി നടത്തുന്ന ദീപകാഴ്ച്ചയുടെ ഭദ്ര ദീപപ്രകാശനം നീലമന പരമേശ്വരൻ നമ്പൂതിരി നടത്തും.
വർഷങ്ങളായി തിരുനക്കര ഉത്സവത്തിൽ വളരെ ആഘോഷപൂർവം നടന്നുവരുന്ന ചടങ്ങാണ് പടിഞ്ഞാറെനട ഭക്ത ജന സമിതിയുടെ ദീപകാഴ്ച്ച. പടിഞ്ഞാറെനട മുതൽ കുട്ടികളുടെ ലൈബ്രറി വരെ നീളുന്നു ഈ ദീപകാഴ്ച്ച.ആയിരക്കണക്കിന് ദീപങ്ങൾ അണിനിരന്നു നിൽക്കുന്ന മനോഹരമായ കാഴ്ച്ച ഉത്സവത്തിന്റെ മാറ്റ് കൂട്ടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉത്സവത്തിന്റെ പ്രധാന ആകർഷണവും ഈ ദീപകാഴ്ച്ചയാണ്. ശിവപാർവതിമാർ സകുടുംബം അനുഗ്രഹം നൽകാൻ എത്തുന്ന മുഹൂർത്തത്തിൽ ദീപകാഴ്ച്ചയിൽ ദീപം തെളിക്കുന്നത് അനുഗ്രഹമാണ് ഭക്തജനങ്ങൾ കാണുന്നത്.