അക്ഷര നഗരിയിൽ ഇനി ആഘോഷ നാളുകൾ ; തിരുനക്കര ഉത്സവത്തിന് ഇന്ന് കൊടിയേറും

കോട്ടയം : തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുവുത്സവത്തിന് ഇന്ന് വൈകിട്ട് 7-ന് തന്ത്രി കണ്‌ഠരര് മോഹനരര് കൊടിയേറ്റും. 

Advertisements

20-ന് തിരുനക്കര പൂരം, 21-ന് വലിയ വിളക്ക്, 22-ന് പള്ളിവേട്ട, 23 നാണ് തിരു ആറാട്ട്. 8 ദിവസം ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്‌ചശ്രീബലി, വേലസേവ, മയിലാട്ടം, 23-ന് ആറാട്ടുസദ്യ. പത്തു ദിവസം നീണ്ടുനിൽക്കുന്ന തിരുവുത്സവത്തിന് ദക്ഷിണേന്ത്യയിലെ പ്രഗത്ഭ കലാകാരന്മാരെ പങ്കെടു പ്പിച്ചുകൊണ്ട് ക്ഷേത്രകലകൾക്ക് പ്രാധാന്യം നൽകികൊണ്ടാണ് ഉത്സവ പരിപാടികൾ ക്രമീക രിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്നാം ഉത്സവ ദിനമായ ഇന്ന്  വൈകിട്ട് 5.30 ന് തിരുനക്കര മഹാദേവ ഭജനസംഘത്തിന്റെ ഭജന, 6.30 ന് സ്വാമിയാർ മഠം ആർഷ വിദ്യാപീഠത്തിൻ്റെ വേദഘോഷം, 7-ന് ഉദ്ഘാടന സമ്മേളനം സഹകരണ തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിൻ്റെ അദ്ധ്യക്ഷതയിൽ കലാപരിപാടികളുടെ ഉദ്ഘാടനം തിരു വഞ്ചൂർ രാധാകൃഷ്‌ണൻ നിർവ്വഹിക്കും. നഗരസഭാ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യൻ ഉത്സവസന്ദേശവും, സുവനീർ പ്രകാശനം നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ നടത്തും. 8.30 ന് പിന്നണി ഗായിക നിത്യാ മാമൻ നയിക്കുന്ന തൃശൂർ കലാസദന്റെ ഗാനമേള.

രണ്ടാം ഉത്സവം 15-ന് വൈകിട്ട് 5-ന് സ്വാമിയാർ മഠം ശ്രീശങ്കരാ തിരുവാതിരകളി അര ങ്ങിന്റെ തിരുവാതിര കളി, 5.30 ന് ശ്രീക്ഷേത്ര നൃത്തവിദ്യാലയത്തിൻ്റെ ഭരതനാട്യം. 6-ന് തിരുനക്കര നാരായണ സത്സംഗ സമിതിയുടെ നാരായണീയ പാരായണം, 7-ന് അപൂർവ്വ രാഗ സ്‌കൂൾ ഓഫ് മ്യൂസിക് നൃത്ത പരിപാടി, 8-ന് അർജുൻ സാംബശിവൻ & നാരായണൻ ചെന്നൈയുടെ കീബോർഡ് ഡ്യുയറ്റ് കൺസർട്ട്, 10-ന് കഥകളി കഥ നളചരിതം ഒന്നാം ദിവസം

മൂന്നാം ഉത്സവം 16-ന് വൈകിട്ട് 4.30 മുതൽ ശിവോഹം തിരുനക്കരയുടെ തിരുവാതിര കോൽക്കളി, 5.00 ന് ഇടത്തിൽ ഭഗവതി തിരുവാതിരസംഘത്തിൻ്റെ തിരുവാതിരകളി, 5.30 ന് ഹരികേശവ് ഡൽഹിയുടെ വയലിൻ കച്ചേരി, 7.30 ന് ആലപ്പുഴ ഭീമാസ് ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള,

നാലാം ഉത്സവം 17-ന് വൈകിട്ട് 5-ന് വല്ലഭദേശം ഇന്ദ്രജിത്ത് & പാർട്ടിയുടെ ഓർഗൻ കച്ചേരി, 6-ന് വൃന്ദഹരിയുടെ സംഗീത സദസ്, 7-ന് ചിന്മയ വിദ്യാലയം അവതരിപ്പിക്കുന്ന ഭജ സന്ധ്യ, നൃത്താവിഷ്കാരം, 7.30-ന് ഡോ. ആഭാ മോഹൻ്റെ മോഹിനിയാട്ടം, 8-ന് കറുകച്ചാൽ നടരാജ കലാക്ഷേത്ര കലാവിദ്യാലയത്തിൻ്റെ നൃത്തം, 8.30 ന് ഗോവിന്ദം ബാലഗോകുലത്തിന്റെ നൃത്തനൃത്യങ്ങൾ, 9.30 മുതൽ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ സമ്പ്രദായ ഭജന.

അഞ്ചാം ഉത്സവം 18-ന് രാവിലെ 7-ന് ശ്രീബലി എഴുന്നെള്ളിപ്പ്, നാദസ്വരം ഏറ്റുമാനൂർ ശ്രീകാന്ത്, തിരുവാർപ്പ് ഗണേശ്, കോട്ടയം റനീഷ് & പാർട്ടിയുടെ സ്പെഷ്യൽ പഞ്ചവാദ്യം, വൈകിട്ട് 5.30-ന് തിരുനക്കര എൻ.എസ്.എസ്. കരയോഗത്തിൻ്റെ തിരുവാതിര, 6-ന് കാഴ്‌ച ശ്രീബലി, വിളക്കിത്തല നായർ സമാജത്തിൻ്റെ താലപ്പൊലി ഘോഷയാത്ര, 8.30-ന് ആകാശ് കൃഷ്ണ കുമാരനെല്ലൂർ നയിക്കുന്ന മെഗാ ഫ്യൂഷൻ സംഗീതനിശ, 10-ന് കഥകളി, കഥ: തോരണയുദ്ധം.

ആറാം ഉത്സവം 19-ന് വൈകിട്ട് 4.30-ന് തൃക്കാരിയൂർ ശ്രീതിലയ ഭജൻസ് ഗീതാ വാഞ്ജീശ്വരൻ & പാർട്ടിയുടെ സമ്പ്രദായ ഭജൻസ്, 6-ന് കാഴ്‌ചശ്രീബലി ചേർത്തല മനോജ് ശശി, തിരുവൻവണ്ടൂർ അഭിജിത് എന്നിവരുടെ നാദസ്വരം, കാട്ടാമ്പാക്ക് വേലകളി സംഘത്തിന്റെ വേലകളി, 8.30-ന് കോട്ടയം ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രം ആർ.എൽ.വി. പ്രദീപ് കുമാറിന്റെ നൃത്യധ്വനി, 10-ന് കഥകളി കഥ: കിരാതം.

ഏഴാം ഉത്സവം 20-ന് തിരുനക്കരപൂരം, ഉച്ചക്ക് 12-ന് കോട്ടയം വിശ്വകർമ്മാ സർവ്വീസ് സൊസൈറ്റിയുടെ ഡാൻസ്, 1-ന് അയ്‌മനം കെ.കെ.എസ്. കളരിയുടെ കളരിപ്പയറ്റ്, വൈകിട്ട്

4-ന് തിരുനക്കര പൂരം, തന്ത്രി താഴ്‌മൺമഠം കണ്‌ഠരര് മോഹനര് ഭദ്രദീപം തെളിക്കും. കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം, ദേവസ്വം ആന തിരു നക്കര ശിവൻ, തൃക്കടവൂർ ശിവരാജ് എന്നവർ കിഴക്കും പടിഞ്ഞാറും ചേരുവാരങ്ങളിലായി തിടമ്പ് ഏറ്റും. 22 ഗജവീരന്മാർ പങ്കെടുക്കും. ആറന്മുള ശ്രീകുമാർ, തിരുമല രംഗനാഥ് എന്നിവ രുടെ നാദസ്വരം, 10-ന് കൊല്ലം കെ.ആർ.പ്രസാദും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് സിനിമ :

ചന്ദ്രകാന്ത.

എട്ടാം ഉത്സവം 21-ന് വലിയവിളക്ക്. രാവിലെ 7-ന് ശ്രീബലി എഴുന്നെള്ളിപ്പ്, വൈക്കം ഷൈജി, വൈക്കം സുമോദ് എന്നിവരുടെ നാദസ്വരം. തൃപ്രയാർ രമേശൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം. വൈകിട്ട് 4-ന് 728-ാം നമ്പർ എൻ.എസ്.എസ്. വനിതാ ഭജന സമിതിയുടെ ഭജന. 5-ന് നാട്യപ്രിയ ഡാൻസ് അക്കാഡമിയുടെ കുച്ചിപ്പുടി നൃത്താർച്ചന, 6-ന് കാഴ്ചശ്രീബലി ദേശവിളക്കിന് തിരുവിതാംകൂർ രാജകുടുംബാംഗം പത്മശ്രീ അശ്വതി തിരുനാൾ റാണി ഗൗരി ലക്ഷ്മ്‌മിബായി ഭദ്രദീപം തെളിക്കും. പത്മശ്രീ ലഭിച്ച തമ്പുരാട്ടിയെ രേണുകാ വിശ്വനാഥൻ ആദരിക്കും. ശബരിമല അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാ ഥൻ മുഖ്യാതിഥിയാണ്. 8.30 ന് ഏറ്റുമാനൂർ പ്രശാന്ത് വി. കൈമൾ അവതരിപ്പിക്കുന്ന സംഗീതസദസ്സ്, 9.30 ന് നാട്യപൂർണ്ണ സ്‌കൂൾ ഓഫ് ഡാൻസ് നാട്യശ്രീ രാജേഷ് പാമ്പാടി യുടെ ആനന്ദനടനം. 10-ന് വലിയവിളക്ക് ആനിക്കാട് കൃഷ്‌ണകുമാറിൻന്റെ പഞ്ചാരിമേളം.

ഒമ്പതാം ഉത്സവം 22-ന് പള്ളിവേട്ട. രാവിലെ 7-ന് ശ്രീബലി എഴുന്നെള്ളിപ്പ്, തിരുമറയൂർ രാജേഷ് മാരാർ & പാർട്ടിയുടെ സ്പെഷ്യൽ പഞ്ചവാദ്യം, വൈകിട്ട് 5-ന് തിരുനക്കര ആർദ്രാ തിരുവാതിര സംഘത്തിൻ്റെ തിരുവാതിര, 6-ന് കാഴ്‌ചശ്രീബലി തുറവൂർ നാരായണപണിക്കർ, വൈക്കം വേണു ചെട്ടിയാർ എന്നിവരുടെ നാദസ്വരം, 8.30-ന് പിന്നണി ഗായിക അഖില ആനന്ദും ദേവനാരായണനും നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള. 12-ന് പള്ളിവേട്ട എഴു ന്നെള്ളിപ്പ്. പത്താം ഉത്സവം 23-ന് ആറാട്ട് രാവിലെ 7-ന് ആറാട്ടു കടവിലേക്ക് എഴുന്നെള്ളിപ്പ്, 11-ന്

ആറാട്ടുസദ്യ, 11.30-ന് കെ.ജി. ഉദയശങ്കറിൻ്റെ ഗാനമേള, വൈകിട്ട് 4-ന് ഫൈൻ ടോൺ മ്യൂസിക് അക്കാദമി അമ്പിളി ഉമേഷ് & പാർട്ടിയുടെ സംഗീത കച്ചേരി, 5-ന് വളയപ്പെട്ടി എ.ആർ. സുബ്ര ഹ്മണ്യം (തവിൽ), തിരുകൊള്ളൂർ ഡി. ബാലാജി, കടങ്ങന്നൂർ കെ. ശിലമ്പരശൻ എന്നിവരുടെ നാദസ്വരകച്ചേരി 8.30-ന്. സമാപന സമ്മേളനം ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് റ്റി.സി. ഗണേഷിന്റെ അദ്ധ്യക്ഷതയിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ. മധു ഉദ്ഘാടനം ചെയ്യും. 10-ന് ചിന്മയ സിസ്റ്റേഴ്‌സ് ചെന്നൈ രാധിക & ഉമയുടെ ആറാട്ട് കച്ചേരി, 1-ന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാന സംഗീതം, 1.30-ന് ആറാട്ട് എതിരേല്‌പ്, ദീപക്കാഴ്‌ച, 5-ന് കൊടിയി റക്ക് എന്നിവയാണ് പ്രധാന ഉത്സവ പരിപാടികൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.