തിരുവനന്തപുരം പേരൂർക്കടയിൽ കഴുത്തിൽ ആഴത്തിലേറ്റ മുറിവുമായി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നു സൂചന; സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം: ഗുണ്ടാ ആക്രമണങ്ങൾക്കൊണ്ടു പൊറുതിമുട്ടിയ തിരുവനന്തപുരത്ത് സാധാരണക്കാർക്ക് ഭീതി പടർത്തി മോഷണശ്രമത്തിനിടെ കൊലപാതകവും. പേരൂർക്കട എൻ സി സി റോഡിലെ കടയ്ക്കുള്ളിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് വാണ്ട സ്വദേശിനി വിനീത (38)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിനീതയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. യുവതിയുടെ സ്വർണാഭരണങ്ങൾ കാണാതായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അഗ്രി ക്‌ളീനിക് എന്ന സ്ഥാപനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്തിടെ തിരുവനന്തപുരം നഗരത്തിലുണ്ടായ ഗുണ്ടാ ആക്രമണങ്ങൾ പൊലീസിനു തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും അതിക്രൂരമായ രീതിയിൽ യുവതി കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് പൊലീസിനു വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുവതിയുടെ കൊലപാതകത്തിലെ കുറ്റക്കാരെ പുറത്തു കൊണ്ടു വരുന്നതിനായി പൊലീസ് അന്വേഷണം സജീവമാക്കിയിട്ടുണ്ട്.

Hot Topics

Related Articles