തിരുനക്കര മഹാദേവക്ഷേത്രത്തില്‍ നിന്നും പമ്പയിലേക്ക് സ്‌പെഷ്യല്‍ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

കോട്ടയം: തിരുനക്കരമഹാദേവക്ഷേത്രത്തില്‍ നിന്നും പമ്പയിലേക്ക് ഉള്ള കെഎസ്ആര്‍ടിസി ബസിന്റെ ഫ്‌ലാഗ്ഓഫ് കര്‍മ്മം കോട്ടയം എം എല്‍ എ തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. തിരുനക്കര ക്ഷേത്രമൈതാനത്ത് നിന്നും ബസ് സര്‍വീസ് എല്ലാ ദിവസവും രാത്രി 9 മണിക്ക് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ഷേത്രോപദേശകസമതി പ്രസിഡന്റ് ശ്രീ ടി സി ഗണേഷ് അറിയിച്ചു. ശബരിമല ദര്‍ശനത്തിനുള്ള സ്‌പോട് ബുക്കിംഗ് അടുത്ത ആഴ്ചമുതല്‍ തിരുനക്കരക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്നതാണ് എന്ന് ക്ഷേത്രോപദേശകസമതി സെക്രട്ടറി അജയ് റ്റി അറിയിച്ചു.

Advertisements

Hot Topics

Related Articles